HOME
DETAILS

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം: ജനമൈത്രി പൊലിസ് പുനരാരംഭിക്കണം

  
backup
June 27, 2018 | 6:39 AM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87-2

 


മാന്നാര്‍: മാന്നാറില്‍ പീഡനങ്ങളും തിരോധാനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജനമൈത്രി പൊലീസിന്റെ സേവനം പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ച സംഭവങ്ങളും യുവതീ യുവാക്കളെ കാണാതാകുന്ന സംഭവങ്ങളും സ്റ്റേഷന്‍ പരിധിയില്‍ വര്‍ധിക്കുകയാണ്.
ഒരു മാസത്തിനുള്ളില്‍ ഇത്തരം അഞ്ച് കേസുകളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പ്രായപൂര്‍ത്തികാത്ത മകളെ പിതാവ് ഗര്‍ഭിണിയാക്കിയ സംഭവവും ഉള്‍പ്പെടുന്നു. സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ഇത്തരം പ്രവണതകള്‍ തടയുന്നതിന് പൊലിസ് അടിയന്തിരമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൊലീസും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും കുറ്റക്യത്യങ്ങള്‍ തടയുന്നതിനും ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
ചെന്നിത്തലയിലെ 18 ഉം, മാന്നാറിലെ 18 ഉം, ബുധനൂരിലെ 14 വാര്‍ഡുകളും ഉള്‍പ്പെടെ 50 വാര്‍ഡുകളില്‍ നേരത്തെ മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ജനമൈത്രി പൊലീസിന്റെ സേവനം ലഭ്യമായിരുന്നു. സ്റ്റേഷന്‍ പരിധിയിലെ എല്ലാ വീടുകളിലും സര്‍വ്വേ നടത്തുകയും ഓരോ വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ്ണ വിവരം, തൊഴില്‍ എന്നിവ വിവരശേഖരണത്തിന് മൂന്ന് പഞ്ചായത്തുകളെ 9 ബീറ്റുകളാക്കിയായിരുന്നു പ്രവര്‍ത്തനം. തുടക്കത്തില്‍ കോളനികള കേന്ദ്രീകരിച്ച് യോഗങ്ങളും കുട്ടികള്‍ക്ക് പഠനോപകരണവും, അശരണരെ അഭയ കേന്ദ്രങ്ങളില്‍ എത്തിച്ചും മാത്യകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പിന്നീട് ഘടനയില്‍ മാറ്റം വരുത്തുകയും 37 ബീറ്റുകളായി വര്‍ധിപ്പിക്കുകയും ചെയ്തു.
എന്നാല്‍ പൊലിസിന്റെ അംഗബലം കുറവായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ക്യത്യമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞില്ല. ജനമൈത്രി പൊലിസ,് സ്റ്റുഡന്‍സ് പൊലിസ്, വനിതകളുടെ സുരക്ഷാ പദ്ധതി, വയോധികരുടെ സുരക്ഷ, പഞ്ചായത്ത് തല പരാതി പരിഹാരം, കുട്ടികള്‍ക്ക് ബോധവത്ക്കരണം, പൊലിസ് ജോലികള്‍, പാറാവ് ഡ്യൂട്ടി, വാറണ്ട്, പ്രതികളെ കോടതിയില്‍ ഹാജരാക്കുക, കേസന്വേഷണം, മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ട,് ക്രമസമാധാന നിര്‍വഹണം, ട്രാഫിക്ക് ഡ്യൂട്ടി എന്നിവ നിര്‍വഹിക്കുന്നതിന് ആവശ്യമായ അംഗബലം ഇല്ലാതായതോടെയാണ് ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനം നിലച്ചത്.
ജനമൈത്രി പൊലീസന്റെ സേവനം ലഭ്യമായപ്പോള്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടി കാട്ടുന്നു. അടിയന്തിരമായി സ്റ്റേഷനില്‍ ജീവനക്കാരുടെ അംഗബലം വര്‍ദ്ധിപ്പിച്ചാല്‍ ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കാന്‍ കഴിയും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി പ്രസാദ് ശബരിമല മേല്‍ശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Kerala
  •  19 minutes ago
No Image

സ്പെയ്നിന്റെ 16 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി മൊറോക്കോ

Football
  •  20 minutes ago
No Image

ഡൽഹിയിലേക്ക് പോവുകയായിരുന്ന ഗരീബ് രഥ് ട്രെയിനിൽ വൻ തീപിടുത്തം; മൂന്ന് ബോഗികൾ കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

National
  •  38 minutes ago
No Image

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

Kerala
  •  an hour ago
No Image

തിരിച്ചുവരവിൽ ചരിത്രം സൃഷ്ടിക്കാൻ ഹിറ്റ്മാൻ; മുന്നിലുള്ളത് ലോക റെക്കോർഡ്

Cricket
  •  an hour ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു, കേരളം ഇരുട്ടിലാകും

Kerala
  •  an hour ago
No Image

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി;  കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

ദീപാവലി ദിനത്തില്‍ ദുബൈയിലും വെടിക്കെട്ട് ആസ്വദിക്കാം; ആകെ മൂന്നിടത്ത് ആഘോഷം

uae
  •  an hour ago
No Image

കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത് എംഎല്‍എ;  ഒരു റൂട്ടില്‍ ഒറ്റ ബസ് മാത്രമാണെങ്കില്‍ കണ്‍സെഷന്‍ ഇല്ല 

Kerala
  •  2 hours ago
No Image

പാക് ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറി അഫ്‌ഗാനിസ്ഥാൻ

Cricket
  •  2 hours ago