HOME
DETAILS

അധ്യാപകന്റെ സസ്‌പെന്‍ഷന്‍: ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് 27ന്

  
backup
April 13, 2017 | 5:37 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7-2


കല്‍പ്പറ്റ: തരിയോട് സ്‌കൂളിലെ അധ്യാപകനും സെറ്റോ ജില്ലാ കണ്‍വീനറുമായ ഷാജു ജോണിന്റെ  സസ്‌പെന്‍ഷന്‍  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  27ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക്  മാര്‍ച്ച് നടത്താന്‍ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതി തീരുമാനിച്ചു.
 മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്നാരോപിച്ചാണ് അധ്യാപകനെ സ്ഥലം മാറ്റുകയും അന്നുതന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായത്. ഒരു പരാതിക്ക് രണ്ട് ശിക്ഷാ നടപടികളാണ്  അധ്യാപകന്‍ അനുഭവിച്ചത്. ഇതംഗീകരിക്കാനാവില്ലെന്നും സസ്‌പെന്‍ഷനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും സമരസമിതി വിലയിരുത്തി. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.സി സത്യന്‍ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്‍മാന്‍ ഉമാശങ്കര്‍ അധ്യക്ഷനായി. ഷേര്‍ളി സെബാസ്റ്റ്യന്‍, കെ.ജി ജോണ്‍സണ്‍, എം സുനില്‍കുമാര്‍, നിസാര്‍ കമ്പ, സന്തോഷ്‌കുമാര്‍ അരിമുള, പി സഫ്‌വാന്‍, എം.വി രാജന്‍, എം രാമകൃഷ്ണന്‍, ജോണ്‍സണ്‍ ഡിസല്‍വ, എം.പി.കെ ഗിരീഷ്‌കുമാര്‍, കെ ഏബ്രഹാം, പി.ജെ സെബാസ്റ്റ്യന്‍, സി.വി നെമി രാജന്‍, കെ.എച്ച് യൂസഫ്, ടോമി ഇലവുങ്കല്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ പി.പി മുഹമ്മദ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ടി. അജിത് കുമാര്‍(എന്‍ജിഒ അസോസിയേഷന്‍), പി.എസ്. ഗിരീഷ്‌കുമാര്‍(കെ.പി.എ.സ്.ടിഎ), ബേബി നാപ്പള്ളി (കെ.ജി.ഒ.യു), കെ നസീര്‍(കെ.എസ്.ടി.യു), കെ.എന്‍ സിദ്ദീഖ് (കെ.എ.ടി.എഫ്), സി ഹാരിഷ്(എന്‍.ജി.ഒ സെന്റര്‍), എ.എ സന്തോഷ്‌കുമാര്‍ (കെ.എസ്ടി.സി), ഇ.വി ഏബ്രഹാം (എ.എച്ച്.എസ്.ടി.എ), പി.എ ജലീല്‍ (കെ.എച്ച്.എസ്.ടി.യു), കെ മൊയ്തു (എസ്.ഇ.യു), ജിറ്റോ ലൂയിസ് (കെ.എസ്.ടി.എഫ്), ഷാനവാസ് (കെ.എം.സി.എസ്.എ), വി.എസ് മധു(പി.എസ്.സി.എ), ദിലീപ്കുമാര്‍ (കെ.ബി.ഇ.യു) എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  3 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  3 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  3 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  3 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  3 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

മഡൂറോയ്ക്ക് ശേഷം ഗ്രീൻലാൻഡോ? ട്രംപിന്റെ ഭീഷണി നിർത്തണമെന്ന് ഡാനിഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമവുമായി യുഎഇ; ഇക്കാര്യങ്ങൾ നിർബന്ധമായും മാതാപിതാക്കൾ അറിഞ്ഞിരിക്കണം

uae
  •  3 days ago
No Image

അവനെ ഇന്ത്യൻ ടീമിലെടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല: വിമർശനവുമായി മുൻ താരം

Cricket
  •  3 days ago