HOME
DETAILS
MAL
ദലിത് പ്രാതിനിധ്യം ഉറപ്പാക്കാന്‍ ലത്തീന്‍ സഭ ഒരുങ്ങുന്നു
backup
July 11 2016 | 08:07 AM
കൊച്ചി: ലത്തീന്‍സഭയുടെ സ്ഥാപനങ്ങളിലും സംഘടനാ സംവിധാനങ്ങളിലും ദലിത് പ്രാതിനിധ്യം ഉറപ്പാക്കാന്‍ കെ.ആര്.എല്‍.സി.സി ജനറല്‍ അസംബ്ലി തീരുമാനിച്ചു. തീരുമാനം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ സ്ഥിരം സംവിധാനം രൂപീകരിക്കും. ദലിത് ക്രൈസ്തവ സംവരണം നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. സംസ്ഥാനം ഇതിനായി പ്രമേയം പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.ആര്.എല്‍.സി.സിയുടെ 28-ാമത് ജനറല്‍ അസംബ്ലിയിലാണ് ദലിത് വിഷയം ചര്‍ച്ചയായത്. ദലിത് ചൈതന്യത്തിന് ക്രിസ്തീയ സമൂഹത്തില്‍ വലിയ പങ്കുണ്ടെന്ന് സമാപന സന്ദേശം നല്‍കികൊണ്ട് കെ.ആര്.എല്‍.സി.സി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. അതു സംരക്ഷിക്കുമെന്നും യേശു ഒരു ദലിത്പക്ഷക്കാരനായിരുന്നുവെന്നും അവര്‍ക്കു വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."