HOME
DETAILS

അഞ്ചുവര്‍ഷത്തിനകം അഞ്ഞൂറോളം പാലങ്ങള്‍ പൂര്‍ത്തിയാക്കും: മന്ത്രി ജി. സുധാകരന്‍

  
backup
June 27 2018 | 07:06 AM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%82-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%82


ആലപ്പുഴ: സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തൊട്ടാകെയായി പൊതുമരാമത്ത് വകുപ്പ് ചെറുതും വലുതുമായ അഞ്ഞൂറോളം പാലങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 7500 കോടി രൂപ ഈ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിക്കും. മാവേലിക്കര നിയോജക മണ്ഡലത്തിലെ മൂന്ന് പ്രധാന റോഡ് പദ്ധതികളുടെ ഉദ്ഘാടനം വിവിധ ഭാഗങ്ങളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മാവേലിക്കര കണ്ടിയൂര്‍ ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം, തഴക്കര -മാക്രിമട റോഡിന്റെ ഉദ്ഘാടനം, കൊല്ലകടവ് ഫെറി റോഡിന്റെ ഉദ്ഘാടനം എന്നിവയാണ് നിര്‍വഹിച്ചത് . മാവേലിക്കര നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 169 കോടി രൂപയുടെ റോഡും പാലവും അനുവദിച്ചതായി മന്ത്രി പറഞ്ഞു. കെട്ടിടനിര്‍മാണം ഉള്‍പ്പടെ പരിഗണിക്കുമ്പോള്‍ പൊതുമരാമത്ത് 200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മാവേലിക്കരയില്‍ നടത്തിയത്.
മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിവരുന്നു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊതുമരാമത്ത് റോഡുകള്‍ പണിയുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ടിയൂര്‍ ബൈപ്പാസിനായി നാലുവര്‍ഷം മുമ്പ് സ്ഥലം ഏറ്റെടുത്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം അനിശ്ചിതമായി നീണ്ടു. പാടം നിവര്‍ത്താനുള്ള മണ്ണിന്റെ നിരക്ക് പരിഷ്‌കരിക്കുക എന്ന ഭരണപരമായ തീരുമാനം പൊതുമരാമത്ത് വകുപ്പ് എടുത്തതോടെയാണ് വീണ്ടും റോഡ് നിര്‍മാണത്തിനുള്ള സാധ്യത തെളിഞ്ഞത്. പൊതുമരാമത്ത് വകുപ്പ് 3.75 കോടി രൂപ ചെലവഴിച്ചാണ് 1.2 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്.
ഇപ്പോഴത്തെ ടെന്‍ഡര്‍ പ്രകാരം കിലോമീറ്ററിന് മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിര്‍മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തഴക്കരയില രണ്ടു ഭൂപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് ആണ് നിര്‍മാണം പൂര്‍ത്തിയാക്കിയ തഴക്കര-മാക്രിമട റോഡ്. ആര്‍.രാജേഷ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടു ദേശങ്ങളുടെ കാര്‍ഷിക സമൃദ്ധിയെ ഏറെ സഹായിക്കുന്നതാണ് പുതിയ റോഡ് എന്നും ഹരിത കേരളം പദ്ധതിയുമായി യോജിച്ചുപോകുന്ന ഇത്തരത്തിലുള്ള പദ്ധതി ഏറ്റെടുത്ത എം.എല്‍.എ അഭിനന്ദനം അര്‍ഹിക്കുന്നതായും മന്ത്രി ആക്കനാട്ടുകര ചരൂര്‍മുക്കിന് സമീപം സംഘടിപ്പിച്ച യോഗത്തില്‍ പറഞ്ഞു.
പൈനുംമൂട് കൊല്ലകടവ് ഫെറി റോഡ് 2.02 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചത്. 2.4 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതിനൊപ്പം പൈനും മൂട് ജങ്ഷനില്‍ നിന്നും 500 മീറ്റര്‍ ഭാഗത്ത് പ്ലാസ്റ്റിക് ചേര്‍ന്ന ബിറ്റുമിനസ് കോണ്‍ക്രീറ്റ് മിശ്രിതവും ഓടയും കലുങ്കും കവറിങ് സ്‌ളാബും പൂര്‍ത്തീകരിച്ചിട്ടുണ്ട്.വിവിധ ഭാഗങ്ങളില്‍ നടന്ന ഉദ്ഘാടന പരിപാടികളില്‍ മാവേലിക്കര എം.എല്‍.എ ആര്‍.രാജേഷ് അധ്യക്ഷനായി. മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല സോമന്‍, ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസ്സു സാറാ മാത്യു, മാവേലിക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.മഹേന്ദ്രന്‍, നഗരസഭാംഗം കെ.ഗോപന്‍, തഴക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനുരുദ്ധന്‍, മുരളി തഴക്കര, അജിത്ത്കുമാര്‍, സൂര്യ വിജയകുമാര്‍, കൃഷ്ണകുമാരി, പി.ഡബ്‌ള്യൂ.ഡി സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ.ജി.വിശ്വപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി.വിനു, എല്‍.എസ്.ജി.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.ബീന പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago