ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പ്: വിശ്വേന്ദ്രക്ക് റെക്കോര്‍ഡ്
സെന്‍ട്രല്‍: ഹോങ്കോങ്കില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. 10000 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരമായ വിശ്വേന്ദ്ര സിങ്ങ് ഏഷ്യന്‍ യൂത്ത് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കി. 44.09.75 സമയം കൊണ്ടാണ് താരം റെക്കോര്‍ഡ് തിരുത്തി സ്വര്‍ണം നേടിയത്. നേരത്തെ ഇന്ത്യന്‍ താരം സഞ്ജയ് കുമാറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 45.30.39 എന്ന സമയമായിരുന്നു ഇതിനു മുമ്പ് റെക്കോര്‍ഡായി ഉണ്ടായിരുന്നത്. 400 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അബ്ദുല്‍ റസാഖ് സ്വര്‍ണം സ്വന്തമാക്കി. 48.17 സമയം കൊണ്ടാണ് റസാഖ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ ഇന്ത്യക്ക് ഏഴ് സ്വര്‍ണമായി. ഇന്നലെ മാത്രം നാല് സ്വര്‍ണമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. രണ്ട് വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യക്കുള്ളത്. 15 മെഡലുള്ള ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ജപ്പാന് 15 മെഡലുണ്ടെങ്കിലും ആറു സ്വര്‍ണം മാത്രമാണുള്ളത്.നാലാം ശ്രമത്തില്‍ 5.86 മീറ്റര്‍ ദൂരം കണ്ടെത്തി ഇന്ത്യന്‍ താരം തബിദ പി. എം സ്വര്‍ണം നേടി. മീറ്റിലെ താരത്തിന്റെ രണ്ടാം സ്വര്‍ണമായിരുന്നു ഇത്. ഇന്ത്യന്‍ താരം അവന്തിക സന്തോഷിനെ മീറ്റിലെ ഏറ്റവും വേഗമേറിത താരമായി തിരഞ്ഞെടുത്തു. 11.97 സെക്കന്‍ഡ് സമയം കൊണ്ടാണ് 100 മീറ്ററില്‍ അവന്തിക സ്വര്‍ണം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."