വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി
റിയാദ്: പ്രതിസന്ധികള്‍ക്കിടയിലും നാട്ടിലെ മതവിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവാസികള്‍ നല്‍കുന്ന സഹായം ശ്ലാഘനീയമാണെന്നും മലബാറിലെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്നും സമസ്ത മുശാവറ അംഗവും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറിയുമായ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി പറഞ്ഞു. ജിദ്ദ എസ്.ഐ.സിയും കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ ജിദ്ദ കമ്മിറ്റിയും സംയുക്തമായി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മര്‍ഹൂം കെ.ടി. മാനു മസ്‌ലിയാരുടെ ദീര്‍ഘവീക്ഷണവും നിസ്വാര്‍ത്ഥ സേവനവുമാണ് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന്റെ പുരോഗതിക്കു കാരണമെന്നും മുസ്‌ലിംകള്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ വിദ്യാഭ്യാസ സാമൂഹികരംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ഭിന്നിച്ചാല്‍ അസ്തിത്വംതന്നെ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ഫൈസി മാമ്പുഴ ആമുഖ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ദാരിമി, ഇമ്പിച്ചിക്കോയ തങ്ങള്‍, നൗഫല്‍വാഫി, ഖാലിദ് മാങ്കാവില്‍, യൂസഫ് ഗുരുക്കള്‍, കെ.എസ്മൗലവി, മുഹിയുദ്ധീന്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
അനാഥ അഗതി വിദ്യാര്‍ഥികള്‍ക്കുള്ള വസ്ത്രത്തിനുള്ള ധനസഹായം കുഞ്ഞു സാഹിബ് വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിക്ക് കൈമാറി. സവാദ് പേരാമ്പ്ര സ്വാഗതവും സുബൈര്‍ ഹുദവിക്കൊപ്പം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."