കുരിശുമലകളില്‍ ദു:ഖവെള്ളി ആചരണം
ഈരാറ്റുപേട്ട: യേശുവിന്റെ പീഢാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ഇന്ന് അരുവിത്തുറ വല്യച്ചന്‍ മലയിലും വാഗമണ്‍ കുരിശു മലയിലും തിടനാട് ഊട്ടുപാറ മാര്‍ശ്ലീവാ കുരിശുമലയിലും വിശ്വാസികള്‍ മലകയറും.
അരുവിത്തുറ വല്യച്ചന്‍ മലയിലേയ്ക്ക് രാവിലെ മുതല്‍ മലകയറ്റം തുടങ്ങും. 8.30ന് പള്ളിയില്‍ നിന്നും ജപമാല പ്രദക്ഷിണം, ഒന്‍പതിന് മലയടിവാരത്തു നിന്നും കുരിശിന്റെ വഴി, 11ന് മലമുകളില്‍ റവ സെബാസ്റ്റ്യന്‍ തോണിക്കുഴി സന്ദേശം നല്‍കും. 3.30ന് പള്ളിയില്‍ പീഡാനുഭവ ശുശ്രൂഷ.
വാഗമണ്‍ കുരിശുമലയില്‍ രാവിലെ 8.30ന് കല്ലില്ലാക്കവലയില്‍ നിന്നും മലമുകളിലേക്ക് കുരിശിന്റെ വഴി ആരംഭിക്കും. വികാരി ഫാ തോമസ് വാഴചാരിക്കല്‍ നേതൃത്വം നല്‍കും.
മലമുകളില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍ എബ്രാഹം കൊല്ലിത്താനത്തുമലയില്‍ സന്ദേശം നല്‍കും. 11.30 മുതല്‍ നേര്‍ച്ചക്കഞ്ഞി വിതരണം.
തിടനാട് സെന്റ് ജോസഫ് പള്ളിയില്‍ നിന്നും ഊട്ടുപാറ മാര്‍ശ്ലീവാ കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തും. രാവിലെ 8.30ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി ആരംഭിക്കും.
തുടര്‍ന്ന് നേര്‍ച്ച വിതരണം. വികാരി ഫാ ജേക്കബ് വടക്കേല്‍, അസിസ്റ്റന്റ് വികാരി ഫാ ജോര്‍ജ് കൊട്ടാരത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."