'തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും'
ശ്രീകൃഷ്ണപുരം: അഴിമതി തടയാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രത സമിതികള്‍ രൂപവത്കരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പരാതിപ്പെട്ടികളും സ്ഥാപിക്കും. എന്‍ജിനീയര്‍മാരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ കൊണ്ട് വരുമെന്നും മന്ത്രി പ്രസ്താവിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പദ്ധതികള്‍ തുടങ്ങും.പാദ വാര്‍ഷിക അടിസ്ഥാനത്തിലോ മാസ അടിസ്ഥാനത്തിലോ പദ്ധതി നര്‍വഹണം നടത്തണം. കഴിഞ്ഞ വര്‍ഷം പദ്ധതികള്‍ക്ക് സ്പില്‍ ഓവര്‍ അനുവദിച്ചിരുന്നു. ഈ വര്‍ഷം സ്പില്‍ ഓവര്‍ ഇല്ലാതെ പണി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഐ.എസ്.ഒ മുദ്ര നേടിയതിന്റെ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.ഘടക സ്ഥാപനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. എല്‍.എസ്.ജി.ഡി, അസിസ്റ്റന്‍് എന്‍ജിനീയര്‍ ഓഫീസ,് പട്ടിക ജാതി വികസന ഓഫീസ്, വികസന വിദ്യാകേന്ദ്രം, ക്ഷീര വികസന ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. വനിത കാന്റീനിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി നിര്‍വഹിച്ചു. അജൈവ മാലിന്യ സംഭരണി വിതരണം കെ.എസ് സലീഖയും നടത്തി.
പി ഉണ്ണി എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി അരവിന്ദാക്ഷന്‍, സെക്രട്ടറി കെ മൊയ്തുകുട്ടി, ജി.എസ് അനീഷ്, പി.എം നാരായണന്‍, ജ്യോതിവാസന്‍, എം.കെ ദേവി, പഞ്ചായത്ത് പ്രസിഡന്റ്മാരായ സി.എന്‍ ഷാജുശങ്കര്‍, കെ ശ്രീധരന്‍, കെ മജീദ്, കെ ജയദേവന്‍, ഷീബ പാട്ടത്തൊടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."