മേടത്തിന് മുന്‍പ് വിളവിറക്കാന്‍ കഴിയാതെ കര്‍ഷകര്‍
ആനക്കര: മേടത്തിന് മുന്‍പ് വിളവിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. ഇത്തവണ പാടങ്ങളില്‍ പൊടി വിത നടന്നില്ല. വിഷു ആഘോഷത്തിന്റെ ആഹ്‌ളാദം കുറക്കുന്നതാണിത്. മേടമാസത്തില്‍ പാടങ്ങളില്‍ പൊടി വിത നടത്തുന്ന പതിറ്റാണ്ടുകളായുളള പതിവാണ് മഴയില്ലാത്തതിനാല്‍ തെറ്റിയത്.
വേനല്‍മഴ ലഭിക്കാത്തതാണ് പൊടി വിത വൈകാന്‍ കാരണമായത്. മേടം പിറക്കുന്നതിന്റെ രണ്ട് നാള്‍ മുന്‍മ്പെങ്കിലും വേനല്‍ മഴ ലഭിക്കുമായിരുന്നു എന്നാല്‍ ഇത്തവണ അതുണ്ടായില്ല. നേരത്തെ ലഭിക്കുന്ന മഴയില്‍ പൊടി വിത പാടം ഉഴുത് മറിക്കലും വളപ്പൊടിചേര്‍ക്കലും കഴിയും അതും ഇത്തവണ ഉണ്ടായിട്ടില്ല. പാലക്കാട് ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് പൊടി വിത വ്യാപകമായി നടക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നടിലാണ് നടക്കുന്നത്. ഈ മേഖലയില്‍ പൊടി വിതയും നടിലും നടക്കുന്ന പാടങ്ങളുണ്ട്.മഴക്കാലത്ത്
വെളളക്കെട്ടുളള പാടങ്ങളാണ് കൂടുതലായി പൊടി വിതക്ക് ഉപയോഗിക്കുന്നത്. ത്താന്‍ ജ്യോതി ഐശ്വര്യ എന്നീ ഇനം വിത്തുകളാണ് പൊടി വിതക്ക് ഉപയോഗിക്കുന്നത്.എങ്കിലും പല കര്‍ഷകരും നാടന്‍ വിത്തിനങ്ങളും ഉപയോഗിക്കുന്നുണ്ട്. കൃഷി ഭവന്‍ വഴി പാടശേഖര സമിതികള്‍ക്ക് വിത്തുകള്‍ വിതരണം ചെയ്യുന്നത്. 110 മുതല്‍ 120 ദിവസം വരെ മൂപ്പുള്ള വിത്തുകളാണ് പൊടി വിതക്ക് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."