HOME
DETAILS
MAL
ഖത്തറില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
backup
May 26 2020 | 12:05 PM
ദോഹ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ദോഹയില്‍ നിര്യാതനായി. തിരൂര്‍ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69)യാണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സെയ്താലിക്കുട്ടിയെ രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തില്‍ തുടരവെ ന്യൂമോണിയയും ബാധിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 2.30 ഓടെ മരണം സംഭവിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി ദോഹയിലെ ക്യൂസിസി കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ദോഹയില്‍ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: സാറ ഉമ്മ, മക്കള്‍: ശിഹാബുദ്ദീന്‍ (ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. സഹോദരന്‍ കുഞ്ഞിബാവ ഖത്തറിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."