സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിന്പരുക്ക്
പള്ളിക്കല്‍: മലപ്പുറം ലോക സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബൂത്ത് ഏജന്റിനെ സി.പി.എം പ്രവര്‍ത്തകര്‍ അക്രമിച്ച് പരുക്കേല്പിച്ചതായി പരാതി.
പള്ളിക്കല്‍ പഞ്ചായത്തിലെ കരിപ്പൂര്‍ ചിറയില്‍ എ.എം.എല്‍.പി സ്കൂളിലെ 49-ാം നമ്പര്‍ ബൂത്തിലെ ഏജന്റും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ മാതാകുളം കോതേരിക്കുണ്ട് വയക്കാറത്ത് അലവിക്കുട്ടിയെ (48) ആണ് അക്രമിച്ചത്. പരുക്കേറ്റ ഇദ്ധേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വോട്ടെടുപ്പ് ദിവസം വൈകിട്ട് 6.30 ഓടെ സി.പി.എം പ്രവര്‍ത്തകരായ പാട്ടായില്‍ വീട്ടില്‍ പുളിക്കത്തൂമ്പയില് സൈനുല്‍ ആബിദ് (27), പുന്നത്ത് വീട്ടില്‍ മടവന്‍ റാഫിഖ് (28) എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദിക്കുകയായിരുന്നെന്നും കരിപ്പൂര്‍ മേഖലയിലെ ചില സി.പി.എം നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ തന്നെ അക്രമിച്ചതെന്നും അലവിക്കുട്ടി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."