ഖത്തറിലേക്ക് ഒഡെപെക് മുഖേന റിക്രൂട്ട്‌മെന്റിന് വഴിയൊരുങ്ങി
ദോഹ: ഖത്തറിലേക്ക് ഒഡെപെക് മുഖേന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയും നൈപുണ്യമുള്ള തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിന് വഴിയൊരുങ്ങുന്നു.
ഖത്തര്‍ സന്ദര്‍ശിച്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ ഖത്തര്‍ ആരോഗ്യ വകുപ്പ് സഹമന്ത്രി ഡോ.സാലിഹ് അലി അല്‍ മാരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പെരിയസ്വാമി കുമരനൊപ്പമാണ് മന്ത്രി ഖത്തര്‍ ആരോഗ്യ മന്ത്രാലയം സന്ദര്‍ശിച്ചത്.
ഖത്തറിലേക്ക് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ആവശ്യമുണ്ടെന്ന് ഡോ. സാലിഹ് അലി അല്‍ മാരി മന്ത്രിയെ അറിയിച്ചു. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റില്‍ സംയുക്ത വര്‍ക്കിങ് ഗ്രൂപ്പില്‍ ഇക്കാര്യം അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും ധാരണാപത്രം ഒപ്പിടാന്‍ നടപടി സ്വീകരിക്കുമെന്നും ഡോ. സാലിഹ് അലി അല്‍ മാരി വ്യക്തമാക്കി. വിവിധ മേഖലകളില്‍ നൈപുണ്യമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും ചര്‍ച്ചാവിഷയമായി.
ഇക്കാര്യവും മന്ത്രാലയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഖത്തറിലെ വ്യവസായ വളര്‍ച്ചയെക്കുറിച്ചും മറ്റും മനസിലാക്കാന്‍ വ്യവസായ പദ്ധതികളും ആശുപത്രികളും സന്ദര്‍ശിക്കണമെന്ന് ഡോ. സാലിഹ് അലി അല്‍ മാരി മന്ത്രിയോട് ആവശ്യപ്പെട്ടു.
ഖത്തര്‍ എംബസി സന്ദര്‍ശിച്ച മന്ത്രി ടി.പി രാമകൃഷ്ണനെ അംബാസിഡര്‍ പെരിയസ്വാമി കുമരന്‍ സ്വീകരിച്ചു.
ഒഡെപെക് മാനേജിങ് ഡയരക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായര്‍ ഒഡെപെക് ജനറല്‍ മാനേജര്‍ എസ്.എസ് സജു, നോര്‍ക്ക ഡയരക്ടര്‍ കെ.കെ ശങ്കരന്‍, ഖത്തറിലെ വ്യവസായിയായ ജെ.കെ മേനോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."