HOME
DETAILS

ലോക്ക്ഡൗണ്‍ കുരുക്ക്; നാളെ രാജ്യ വ്യാപക കാംപയിനിന് കോണ്‍ഗ്രസ് ആഹ്വാനം

  
backup
May 27, 2020 | 1:56 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%be

 


ആദായനികുതി പരിധിയില്‍ വരാത്തവര്‍ക്കു 10,000 രൂപ നല്‍കണം
സ്വന്തം ലേഖകന്‍
കണ്ണൂര്‍: സ്വന്തം നാട്ടിലെത്താനാവാതെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ക്ഷേമത്തിനായി രാജ്യവ്യാപക ഓണ്‍ലൈന്‍ കാംപയിന്‍ നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം. നാളെ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ രാജ്യവ്യാപക ഓണ്‍ലൈന്‍ കാംപയിന്‍ നടത്താനാണ് എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയത്. ലോക്ക് ഡൗണില്‍ ദുരിതം അനുഭവിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ദുരിതം സമൂഹമാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിക്കണമെന്നാണ് എ.ഐ.സി.സി നിര്‍ദേശം.
ലോക്ക് ഡൗണിനെ തുടര്‍ന്നു രണ്ടുമാസമായി ജോലിയും പണവും ഭക്ഷണവുമില്ലാതെ സ്വന്തം നാട്ടിലെത്താന്‍ കഴിയാതെ വിവിധ സംസ്ഥാനങ്ങളില്‍ ദുരിതം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍, സംഘടിതരല്ലാത്ത വിഭാഗങ്ങള്‍, ചെറുകിട മേഖലയിലെ സംരംഭകരും തൊഴിലാളികളും, മത്സ്യത്തൊഴിലാളികള്‍, ദിവസവേതനക്കാര്‍ എന്നിവരുടെ പ്രശ്‌നങ്ങളാണു കാംപയിനില്‍ ഉയര്‍ത്തേണ്ടത്. ഇവരുടെ ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിനു മുന്നില്‍ കടുത്ത സമ്മര്‍ദം ചെലുത്തണമെന്നാണു കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന്റെ ആഹ്വാനം. ആദായനികുതിയുടെ പരിധിയില്‍ വരാത്ത കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു 10,000 രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവും 28നു രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഉന്നയിക്കും.
ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ തത്സമയം സാധാരണക്കാരുടെ ദുരിതം വിവരിക്കണമെന്നും 50 ലക്ഷം സജീവ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും അനുഭാവികളെയും പങ്കെടുപ്പിക്കണമെന്നും നേതൃത്വം ആഹ്വാനം ചെയ്യുന്നു. കാംപയിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പി.സി.സി നേതൃത്വങ്ങള്‍ക്ക് എ.ഐ.സി.സി സോഷ്യല്‍ മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കും. പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, എം.എല്‍.സിമാര്‍ എന്നിവരെയും ഓണ്‍ലൈന്‍ കാംപയിനില്‍ പങ്കെടുപ്പിക്കണമെന്നും എ.ഐ.സി.സി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  6 days ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  6 days ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  6 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  6 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago