ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ വ്യാപകമാവുന്നത് ആശങ്കാജനകം: യു.സി രാമന്‍
മാവൂര്‍: ദളിതര്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുള്ളതായി ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍. ദലിതന് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കാത്ത സാഹചര്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഏറെ അപമാനമാണ്.
മുസ്‌ലീം ലീഗ് ദലിതരുടെ ഉന്നമനത്തിന് വേണ്ടി എക്കാലത്തും കൂടെ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മതേതരത്വം നിലനിര്‍ത്താന്‍ മുസ്‌ലീം ലീഗിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ യൂനിയന്‍ ദലിത് ലീഗ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു കിറ്റ് വിതരണവും ദലിത് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.എം വേലായുധന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് വി.എം സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ലീഗ് നിയോജക മണ്ഡലം ജന: സെക്രട്ടറി ഖാലിദ് കിളിമുണ്ട , ദലിത് ലീഗ് ജില്ലാ സെക്രട്ടറി ശ്രീധരന്‍ ഫറോക്ക്, ശ്രീധരന്‍ കട്ടാങ്ങല്‍, പ്രമോദ് കാഞ്ഞിരത്തിങ്ങല്‍, സി. സുരേഷ് മാവൂര്‍, ഹൈറുന്നീസ, പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍, മങ്ങാട്ട് അബ്ദുറസാഖ്, എന്‍.പി അഹമ്മദ്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, കെ. അലി ഹസന്‍, തേനുങ്ങല്‍ അഹമ്മദ് കുട്ടി, വി.കെ റസാഖ്, എം.പി അബ്ദുല്‍ കരീം, ടി.ടി.എ ഖാദര്‍ , പി. ഷറഫുന്നീസ ,കെ. ഉസ്മാന്‍, യു.എ, ഗഫൂര്‍, ഒ.എം നൗഷാദ്, കണ്ണാറ സുബൈദ , ശാക്കിര്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരായ തനിയന്‍ വൈത്തലക്കുഴി, സാമി കോമൂച്ചിങ്ങല്‍, ആറ്റച്ചേരി ഇത്താരി, പാങ്ങല്‍ മേത്തല്‍ നാരായണി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. വി. ശങ്കരന്‍ സ്വാഗതവും വിഷ്ണു ചെറുപ്പ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."