പിരിവെടുത്ത് ടിക്കറ്റെടുത്ത് മടങ്ങുന്നവര്‍ എങ്ങനെ പണം നല്കി ക്വാറന്റൈനില്‍ കഴിയും: സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ സ്വന്തം ചിലവില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവാസികള്‍ അനുവഭിക്കുന്ന മാനസിക വിഷമം സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടില്ല. ടിക്കറ്റെടുക്കാന്‍ തെന്ന പ്രവാസികളുടെ കയ്യില്‍ പണമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ചെത്താന്‍ പണം ഇല്ലാത്തതുകൊണ്ട് സംഘടനകള്‍ സ്പോണ്സര് ചെയ്യുകയും പിരിവെടുക്കുകയും ചെയ്യുകയാണ്.
അവര്‍ക്ക് ടിക്കറ്റെടുക്കാന്‍. അങ്ങനെ നാട്ടിലെത്തുമ്പോഴാണ് ക്വാറന്റൈന് ചിലവ് അവര്‍ തന്നെ വഹിക്കണമെന്ന് പറയുന്നത്. ക്വാറന്റൈന് ചെലവ് സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുന്നത് യു.ഡി.എഫ് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാറിന് വഹിക്കാന്‍ കഴിയില്ലെന്നുണ്ടെങ്കില്‍ അത് സ്പോണ്സര് ചെയ്യാന്‍ ഇവിടെ സംഘടനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റൈന് സൗകര്യങ്ങള്‍ക്ക് പണം നല്‍കണമെന്ന കേരളത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ഗള്‍ഫിലെ പ്രവാസി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."