ഉത്ര വധക്കേസ്: സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു, കുറ്റം നിഷേധിച്ച് പ്രതി
കൊല്ലം: ഉത്ര കൊലപാതക കേസില്‍ മുഖ്യപ്രതി സൂരജിനെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് പൊലീസ് അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടിലെത്തിയത്.പൊലീസ് ജീപ്പില്‍ നിന്നിറങ്ങി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കണ്ടപ്പോള്‍ സൂരജ് പൊട്ടിക്കരഞ്ഞ് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് സൂരജ് പറഞ്ഞു.
സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയിലും സ്വീകരണമുറിയിലും ടെറസിലും പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി.
ഉത്ര ആദ്യം പാമ്പിനെ കണ്ട കോണിപ്പടിയില്‍വെച്ച് സൂരജ് അന്നത്തെ സംഭവം വിശദീകരിച്ചു. പിന്നീട് ടെറസിന് മുകളിലേക്ക് പോയി പാമ്പിനെ വലിച്ചെറിഞ്ഞതും വിവരിച്ചു.
വീട്ടിലെ തെളിവെടുപ്പിന് ശേഷം സൂരജുമായി പൊലീസ് അടൂരിലെ ബാങ്കില്‍ തെളിവെടുപ്പ് നടത്തും.കുടുംബാംഗങ്ങളുമായി സംസാരിക്കണമെന്ന് സൂരജ് തെളിവെടുപ്പിനിടെ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അംഗീകരിച്ചില്ല.
അതേ സമയം ഉത്രയുടെ വീട്ടില്‍ നിന്ന് കൂടുതല്‍ സ്വത്തും പണവും നേടിയെടുക്കാന്‍ പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. അടൂരിലെ വീട്ടില്‍ വച്ച് കഴിഞ്ഞ ജനുവരിയില്‍ വഴക്കുണ്ടാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന്, ഉത്രയുടെ വീട്ടില്‍ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെയാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് ചോദ്യം ചെയ്യലിനിടെ സൂരജ് പൊലിസിന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."