വിദേശത്ത് കൊവിഡില്‍ പൊലിഞ്ഞ മലയാളികളുടെ എണ്ണം 173: 13 പ്രദേശങ്ങള്‍ കൂടി ഹോട്സ്പോട്ടായി, പാലക്കാട് അതീവ ജാഗ്രത
തിരുവനന്തപുരം: ഇന്നലെ വരെ വിദേശത്ത് 173 മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞാഴ്ച വരെ ഇത് 124ആയിരുന്നു. ഇവരുടെ വേര്‍പാടില്‍ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം സംസ്ഥാനത്ത് 13 പ്രദേശങ്ങള്‍ കൂടി ഹോട്സ്പോട്ടായി. പാലക്കാട്ട് ജില്ലയിലെ 10 പ്രദേശങ്ങളും തിരുവനന്തപുരത്തെ മൂന്ന് പ്രദേശങ്ങളുമാണ് ഹോട്ട്സ്പോട്ടായത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഹോട്സ്പോട്ടുകളുടെ എണ്ണം 81 ആയി ഉയര്‍ന്നു. ഹോട്ട്സ്പോട്ട് മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസുകള്‍ മാത്രമായിരിക്കും തുറക്കുക. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് രോഗ മുക്തരായി. കാസര്‍കോട് 10, പാലക്കാട് എട്ട്, ആലപ്പുഴ ഏഴ്, കൊല്ലം നാല്, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് രണ്ട്, എറണാകുളം രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."