HOME
DETAILS

ആറു മാസത്തിനിടെ ജലാശയങ്ങള്‍ കവര്‍ന്നത് 27 ജീവനുകള്‍

  
backup
June 28 2018 | 08:06 AM

%e0%b4%86%e0%b4%b1%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

 


മലപ്പുറം: ശക്തമായ മഴക്കിടെ ജില്ലയിലെ ജലാശയങ്ങള്‍ കവര്‍ന്നത് 27 ജീവനുകള്‍. ഈ മാസം മാത്രം പത്ത് പേരാണ് ജില്ലയിലെ പുഴകളും തോടുകളും ഉള്‍പ്പടെയുള്ള വെള്ളക്കെട്ടുകളില്‍ മുങ്ങി ജീവന്‍വെടിഞ്ഞത്. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 27 പേര്‍ വെള്ളത്തില്‍ മുങ്ങിമരിച്ചതായാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍.
പുഴയില്‍ ഒഴുക്കില്‍ പെട്ട് 11 പേരാണ് മരണത്തിനിരയായത്. കിണറുകളില്‍ വീണ് മൂന്ന് പേരും മരിച്ചു. വര്‍ഷക്കാലമായതോടെയാണ് മരണനിരക്ക് ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച പറപ്പൂര്‍ ആട്ടീരി തോട്ടില്‍ കാല്‍തെന്നി വീണ് മരിച്ച സന ഫാത്വിമയാണ് അവസാനമായി മരണപ്പെട്ടത്. അപ്രതീക്ഷിതമായാണ് മിക്ക അപകടങ്ങളും സംഭവിച്ചത്. പരിചയമുള്ള സ്ഥലത്ത് സ്ഥിരമായി വീട്ടുകാരോടൊപ്പം കുളിക്കാന്‍ പോകുന്ന കടവില്‍ തന്നെയാണ് സന ഫാത്വിമയെന്ന പത്ത് വയസുകാരിക്ക് ജീവന്‍ നഷ്ടമായത്. താത്കാലിക നടപ്പാലത്തിന് മുകളില്‍നിന്ന് കാല്‍തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞാണ് മയ്യിത്ത് കണ്ടെത്തിയത്. നിലമ്പൂരില്‍ യുവാവ് പുഴയില്‍ വീണതും ബന്ധുവീട്ടിലേക്ക് വിരുന്നുവന്ന സഹോദരന്‍മാരായ രണ്ട് യുവാക്കള്‍ തിരൂരങ്ങാടി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചതും കഴിഞ്ഞ മാസങ്ങളിലാണ്.
കൂടുതല്‍ ആഴങ്ങളുള്ള പുഴക്കടവുകളുടെയും മറ്റു ജാലാശങ്ങളുടെയും പരിസരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപരിചിതരെ അപകടത്തിലേക്ക് നയിക്കുന്നുണ്ട്. ചുരുക്കം സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കയിടങ്ങളിലും ഇത്തരം ബോര്‍ഡുകളില്ല. ശക്തമായ ഒഴുക്കുള്ള സമയത്ത് പരിചയമില്ലാത്തവര്‍ ആഴമുള്ള കവടവുകളില്‍ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  an hour ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago