HOME
DETAILS
MAL
ഇന്ന് കോടതിയില്‍
backup
May 28 2020 | 01:05 AM
ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ സംബന്ധിച്ച ഹരജി ഇന്നു സുപ്രിംകോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചിരുന്ന കോടതി, വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വിശദീകരണം തേടിയിരുന്നു.തൊഴിലാളികളുടെ കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയിരുന്ന കോടതി, ഈ വിഷയത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം, തൊഴിലാളികള്‍ക്കായി അടിയന്തര പ്രധാന്യത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നലെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നുതന്നെ ഈ ഹരജിയില്‍ വാദം കേള്‍ക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."