HOME
DETAILS
MAL
ചൗക്കീദാറിനു ബദലായി മോദിക്കു മറ്റൊരുപണിയുമായി ഹാര്‍ദിക് പട്ടേല്‍; പേരിനൊപ്പം 'ബെറോജ്ഗര്‍' (തൊഴില്രഹിതന്) എന്നു ചേര്‍ത്ത് പട്ടേല്‍ നേതാവ്
backup
March 19 2019 | 04:03 AM
ന്യൂഡല്‍ഹി: പേരിനൊപ്പം ചൗക്കീദാര്‍ എന്നു ചേര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും പണികൊടുത്ത് പട്ടേല്‍ സമുദായനേതാവ് ഹാര്‍ദിക് പട്ടേല്‍. പേരിന്റെ കൂടെ തൊഴില്രഹിതന് എന്നര്‍ത്ഥം വരുന്ന 'ബെറോജ്ഗര്‍' എന്നു ചേര്‍ത്താണ് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ബദലായി പുതിയ പദം കണ്ടുപിടിച്ചത്. ഹാര്‍ദികിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ പേരിനൊപ്പമാണ് തൊഴില്രഹിതന് എന്നു ചേര്‍ത്തത്. ഹാര്‍ദികിന്റെ പേരുമാറ്റം ചര്‍ച്ചയായതോടെ ഗുജറാത്തിലും പുറത്തും നിരവധി ട്വിറ്റര്‍ അക്കൗണ്ട് ഉടമകളും പേരിനൊപ്പം തൊഴില്രഹിതന് എന്നു ചേര്‍ത്തിട്ടുണ്ട്.
നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ തുടര്‍ച്ചയായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതോടെ ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്നു കോണ്‍ഗ്രസ് പ്രചരിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനെ പ്രതിരോധിക്കാനായി രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവര്‍ക്കാരാണ് എന്ന അര്‍ത്ഥത്തില്‍ മേം ബി ചൗക്കീദാര്ഹേ (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ്ടാഗ് കാംപയിന് മോദി തുടങ്ങിവയ്ക്കുകയും ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ നരേന്ദ്രമോദി എന്ന് മാറ്റുകയും ചെയ്തു. മോദിക്കു പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ഇത്തരത്തില്‍ പേരിന്റെ കൂടെ കാവല്ക്കാരന് എന്നു ചേര്‍ത്തു. ഇതോടെയാണ് ഹാര്‍ദിക് പട്ടേലും പേരുമാറ്റിയത്.
അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കൈയില്‍ നിന്ന് അംഗത്വമെടുത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന ഈ പട്ടേല്‍ നേതാവ്, ഗുജറാത്തില്‍ ബി.ജെ.പിക്കു തലവേദനസൃഷ്ടിക്കാന് കെല്‍പ്പുള്ള തീപ്പൊരി നേതാവായാണ് അറിയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."