HOME
DETAILS
MAL
പുലാമന്തോളില്‍ ആലിപ്പഴവര്‍ഷം
backup
April 13 2017 | 23:04 PM
പുലാമന്തോള്‍: കനത്ത ചൂടിനാശ്വാസമായി വേനല്‍മഴ എത്തിയപ്പോള്‍ ആലിപ്പഴം വര്‍ഷിച്ചത് കൗതുക കാഴ്ചയായി. പുലാമന്തോള്‍ യു.പി, തിരുത്ത്, തിരുനാരായണപുരം, മില്ലുപടി എന്നിവിടങ്ങളിലാണ് ഇന്നലെ ഉച്ചയോടെ ആലിപ്പഴം വര്‍ഷിച്ചത്. ഉച്ചയോടെ കാര്‍മേഘത്താല്‍ മൂടപ്പെട്ട അവസ്ഥയായിരുന്നു. തുടര്‍ന്നു 2.40തോടെ ശക്തമായ മഴ വര്‍ഷിക്കുകയും കല്ലു മഴ പോലെ ആലിപ്പഴം വീഴുകയും ചെയ്തു. മഴയുടെ കാഠിന്യം കുറഞ്ഞതോടെ ആലിപ്പഴ വീഴ്ചയും നിന്നു. അഞ്ചു മിനിറ്റില്‍ കുറഞ്ഞ സമയം മാത്രമായിരുന്നു ഈ കൗതുക കാഴ്ച. വീടിന്റെ തകരഷീറ്റുകള്ക്കു മുകളില്‍ കല്ലു വീഴുന്ന ശബ്ദംകേട്ടു പുറത്തിറങ്ങിയപ്പോഴാണ് നാട്ടുകാര്‍ ഈ കാഴ്ച കണ്ടത്. സന്തോഷം തോന്നി ചിലര്‍ മഴ നനയാനിറങ്ങിയപ്പോള് ചിലര്‍ ഔഷധ ഗുണമുണ്ടെന്നു പറഞ്ഞ് ആലിപ്പഴം പെറുക്കിയെടുത്തു കഴിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."