HOME
DETAILS

പച്ചക്കറിക്ക് തീവില: വിഷുക്കണി മലയാളിക്ക് കെണിയായി

  
backup
April 13 2017 | 23:04 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%b7


തിരുവനന്തപുരം: വിഷു ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. പയര്‍, ക്യാരറ്റ്, ബിന്‍സ്, പടവലം, വെള്ളരി, മുളക്, പാവയ്ക്ക എന്നിവയ്‌ക്കെല്ലാം വില കുത്തനെ കൂടി. കുമ്പളം, പച്ചക്കായ, മുരിങ്ങക്കായ തുടങ്ങിയവയ്ക്കും പൊള്ളുന്ന വിലയാണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന പച്ചക്കറികള്‍ക്കാണ് അടുക്കാനാവാത്ത വില. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കിലോയ്ക്ക് 30 രൂപ വരെ പലതിനും വര്‍ധിച്ചിട്ടുണ്ട്. തക്കാളിയാണ് ആശ്വസിക്കാവുന്നത്. 13 രൂപയാണ് ഇപ്പോഴത്തെ വില. സവാളയ്ക്ക് വില വര്‍ധിച്ചിട്ടില്ലെന്നതും സന്തോഷകരമാണ്. കണിവെള്ളരിക്ക് 40 രൂപയാണ് വില. തമിഴ്‌നാട്ടിലെ കടുത്ത ജലക്ഷാമമാണ് പച്ചക്കറികള്‍ക്ക് വിലവര്‍ധിക്കാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നത്.
പ്രധാന കൃഷിയിടങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലാണ്. തേനി, കമ്പം എന്നിവിടങ്ങളിലെല്ലാം പച്ചക്കറിക്ക് വില ഇരട്ടിയായിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമാണ് തേനി, കമ്പം മുതലായ പ്രദേശങ്ങളില്‍ കൃഷിചെയ്യാന്‍ ഉപയോഗിക്കുന്നത്. ജല ദൗര്‍ലഭ്യമാണ് വില്ലനായിരിക്കുന്നത്. വിഷു മുതലാക്കി കച്ചവടക്കാര്‍ പച്ചക്കറിക്ക് തോന്നിയപോലെ വിലവര്‍ധിപ്പിച്ചിരിക്കുന്നതും ഉപഭോക്താവിന് ഇരുട്ടടിയായിട്ടുണ്ട്.
പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. വിശേഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിലകുറച്ച് അവശ്യസാധനങ്ങള്‍ നല്‍കുന്നത് പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തിനകത്തു ഉല്‍പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍ അപര്യാപ്തമാണെന്നതും ലാഭം മാത്രം ലാക്കാക്കി ഇറങ്ങിയവര്‍ക്ക് അനുഗ്രഹമായിരിക്കയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago
No Image

ഒമാന്‍, കുവൈത്ത് ജോയിന്റ് കമ്മിറ്റിയുടെ പത്താമത് യോഗം കുവൈത്തില്‍ നടന്നു

Kuwait
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: സർക്കാർ ഇടപെടൽ, ആവശ്യം ശക്തം

Kerala
  •  a month ago
No Image

മുൻകാല പ്രവാസി നാട്ടിൽ അന്തരിച്ചു

uae
  •  a month ago
No Image

വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്

oman
  •  a month ago
No Image

മോദിക്കു മറുപടി നല്‍കി ഖാര്‍ഗെ;  100 ദിന പദ്ധതി വില കുറഞ്ഞ പിആര്‍ സ്റ്റണ്ട്

Kerala
  •  a month ago
No Image

മ്ലാവിനെ വേട്ടയാടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

വാട്‌സ്ആപ്പിലൂടെ പരാതി സ്വീകരിക്കാനാരംഭിച്ച് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ 

Kerala
  •  a month ago
No Image

വിടവാങ്ങിയത് പ്രതിസന്ധികളിലും ഇതരസഭകളോട് സൗഹാർദം സൂക്ഷിച്ച ഇടയൻ

Kerala
  •  a month ago