HOME
DETAILS

വടകരയില്‍ യു.ഡി.എഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: ജയരാജനോട് ഏറ്റുമുട്ടാന്‍ കെ. മുരളീധരന്‍

  
backup
March 19 2019 | 06:03 AM

k-muraleedharan-vadakara-candinate

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സീറ്റു തര്‍ക്കം കീറാമുട്ടിയായ വടകരയില്‍ അവസാനം കെ. മുരളീധരന്‍ സ്ഥാനാര്‍ഥിയായും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വടകരയെ നിലനിര്‍ത്താന്‍ നിലവില്‍ വട്ടിയൂര്‍ക്കാവില്‍ എം.എല്‍.എയായ കെ. മുരളീധരനെ രംഗത്തിറക്കാനാണ് തീരുമാനം.

ഇതോടെ മറ്റൊരു സിറ്റിംഗ് എം.എല്‍.എകൂടി കോണ്‍ഗ്രസില്‍ നിന്ന് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് വരികയാണ്. വടകരയില്‍ കെ. മുരളീധരനോട് സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ഇക്കാര്യത്തില്‍ സമ്മതമറിയിച്ചതായും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. നേതാക്കള്‍ കെ. മുരളീധരനോട് സംസാരിച്ചിട്ടുണ്ട്. മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കെ. മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 

ചര്‍ച്ചകള്‍ക്കൊടുവില്‍ കെ. മുരളീധരനും സ്ഥാനാര്‍ഥി നിര്‍ണയത്തോട് പ്രതികരിച്ചു. പാര്‍ട്ടി നേതാക്കള്‍ മത്സരിക്കുമോ എന്നാരാഞ്ഞു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കാമെന്ന് സമ്മതവും അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് എല്ലാ ഫോര്‍മുലകളും നോക്കിയാണ്. ഇതുവരേ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളുടെ കാര്യത്തിലും അങ്ങനെതന്നെയാണ്. എതിര്‍സ്ഥാനാര്‍ഥി ആരാണെന്നത് തന്നെ സംബന്ധിച്ച് വിഷയമല്ലെന്നും എന്നാല്‍ വടകരയില്‍ വിജയം ഉറപ്പാണെന്നും മുരളീധരന്‍ പറഞ്ഞു.


ഔദ്യോഗികമായി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അത് കോണ്‍ഗ്രസ് നേതൃത്വമായിരിക്കും പ്രഖ്യാപിക്കുക എന്നും മുല്ലപ്പള്ളി പറഞ്ഞു.
 വടകരയില്‍ യു.ഡി.എഫ് വിജയം ഉറപ്പിച്ചതായും തുടക്കത്തില്‍ തന്നെ ആ പ്രതീക്ഷ തനിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളി പിന്‍മാറിയതോടെ കെ.പ്രവീണ്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് കെ. മുരളീധരന്‍ നാടകീയമായി വടകരയില്‍ രംഗത്തുവരുന്നത്. ഇതോടെ കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ. അത് ഇന്നുതന്നെ ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago