HOME
DETAILS
MAL
അര്‍ണബിനെ വിടാതെ മഹാരാഷ്ട്ര സര്‍ക്കാര്‍
backup
May 28 2020 | 01:05 AM
മുംബൈ: സംഘ്പരിവാര്‍ അനുകൂല മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കു വീണ്ടും കുരുക്കൊരുക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. 2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറുടെയും മാതാവിന്റെയും മരണത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് അര്ണബിനെതിരേയുണ്ടായിരുന്ന കേസില്‍ പുനരന്വേഷണം നടത്താനാണ് സി.ഐ.ഡിയോട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖാണ് ഇക്കാര്യം അറിയിച്ചത്. പിതാവിന് അര്‍ണബ് പണം നല്‍കാനുണ്ടായിരുന്നെന്നും ഇതു നല്‍കാത്തതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ഇന്റീരിയര്‍ ഡിസൈനറായ അന്വാ നായികിന്റെ പുത്രി അദന്യ നായിക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ അലിഭാഗ് പൊലിസും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ കേസിന്റെ പുനരന്വേഷണം സി.ഐ.ഡിക്കു കൈമാറിയിരിക്കുന്നത്.
അര്‍ണബും മറ്റു രണ്ടുപേരും നല്‍കാനുള്ള 5.4 കോടി രൂപ നല്‍കാത്തതിനെ തൂടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് അന്വാ നായികിന്റെ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിരുന്നു. ഭീമാ കൊറേഗാവ് കേസിനെ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസിലും മുംബൈയില്‍ അര്‍ണബ് അന്വേഷണം നേരിടുന്നുണ്ട്.
ഈ കേസില്‍ അര്‍ണബിനെ മുംബൈ പൊലിസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഈ കേസില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അര്‍ണബ് വലിയ പ്രതിസന്ധിയിലായിരുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.ഐ.ആറുകള്‍ ഒന്നാക്കണമെന്ന അര്‍ണബിന്റെ ആവശ്യം അംഗീകരിച്ച സുപ്രിംകോടതി, കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."