HOME
DETAILS

കല്‍ക്കരി ക്ഷാമം: കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവ്

  
backup
April 13 2017 | 23:04 PM

%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d


തൊടുപുഴ: കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് താപവൈദ്യുതിയില്‍ ഇടിവുണ്ടായതിനാല്‍ കേരളത്തിലേക്കുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 150 മെഗാവാട്ടിന്റെ കുറവ്. വൈദ്യുതി ഉപഭോഗം കുതിച്ചുയര്‍ന്ന സാഹചര്യം കൂടി സംജാതമായതിനാല്‍ പിടിച്ചുനില്‍ക്കാന്‍ ആഭ്യന്തര ഉല്‍പാദനം കെ.എസ്.ഇ.ബി ഉയര്‍ത്തി. ഈ വര്‍ഷത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗമാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്, 77.1383 ദശലക്ഷം യൂനിറ്റ്. ഒഡീഷ്യയിലെ താല്‍ച്ചര്‍, വിശാഖപട്ടണത്തെ സിംഹാദ്രി, പശ്ചിമ ബംഗാളിലെ ഗുര്‍ഗാപൂര്‍ താപവൈദ്യുതി നിലയങ്ങളിലെ ഉത്പ്പാദനമാണ് കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് കുറഞ്ഞത്.
ഇതിനാല്‍ 62 ദശലക്ഷം യൂനിറ്റ് വൈദ്യുതിവരെ എത്തിക്കാന്‍ ശേഷിയുണ്ടായിട്ടും 56.286 ദശലക്ഷം യൂനിറ്റാണ് കൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്ത വൈദ്യുതി ഉല്‍പാദനം 20.851 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. കരുതല്‍ സംഭരണിയായ ഇടുക്കിയിലാണ് കൂടുതല്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ചത്, 8.953 ദശലക്ഷം യൂനിറ്റ്.
ഇന്നുമുതല്‍ അവധി ദിനങ്ങളായതിനാല്‍ വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പ്പാച്ച് സെന്ററിന്റെ വിലയിരുത്തല്‍. 1043.944 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് എല്ലാ സംഭരണികളിലുമായി അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 407.078 ദശലക്ഷം യൂനിറ്റിന്റെ കുറവാണിത്. ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം കരുതലായി ഉണ്ടാകണമെന്നാണ് കെ.എസ്.ഇ.ബി ജലവിനിയോഗ സെല്ലിന്റെ തത്വം. സാധാരണ കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്നിനായി ഇനി 48 ദിനങ്ങള്‍ കൂടി പിന്നിടണം.
കാലവര്‍ഷം മെയ് 15 ന് ശേഷം തുടങ്ങുമെന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ തെറ്റിയാല്‍ കൂടുതല്‍ വിലനല്‍കി പുറത്തുനിന്നു വൈദ്യുതി എത്തിക്കേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ലോഡ് ഡെസ്പ്പാച്ച് സെന്റര്‍ ചീഫ് എന്‍ജിനീയര്‍ എന്‍.എന്‍ ഷാജി സുപ്രഭാതത്തോട് പറഞ്ഞു.
അതേസമയം വൈദ്യുതി ബോര്‍ഡിന് കീഴിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴുകയാണ്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 706.502 മീറ്ററാണ്. ഇത് സംഭരണശേഷിയുടെ 21.5 ശതമാനമാണ്. വൈദ്യുതി ബോര്‍ഡിന്റെ മറ്റ് പ്രധാന അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഇടമലയാര്‍ 31 , പമ്പ 29, ഷോളയാര്‍ 26, മാട്ടുപ്പെട്ടി 36, പൊന്മുടി 22, നേര്യമംഗലം 42, ലോവര്‍പെരിയാര്‍ 57, കുറ്റ്യാടി 27, കുണ്ടള 65, ആനയിറങ്കല്‍ 19 ശതമാനം.
ശബരിഗിരി 4.557 ദശലക്ഷം യൂനിറ്റ്, ഇടമലയാര്‍ 0.951, ഷോളയാര്‍ 0.7446, പള്ളിവാസല്‍ 0.5598, കുറ്റ്യാടി 1.601, പന്നിയാര്‍ 0.338, നേര്യമംഗലം 0.3068, ലോവര്‍പെരിയാര്‍ 0.448, പൊരിങ്ങല്‍കുത്ത് 0.4625, ചെങ്കുളം 0.3359, കക്കാട് 0.6439, കല്ലട 0.0321, മലങ്കര 0.1104 എന്നിങ്ങനെയായിരുന്നു മറ്റ് പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago