HOME
DETAILS
MAL
ദിനേശ് അറോറ പൊതുമരാമത്ത് സെക്രട്ടറി
backup
May 28 2020 | 02:05 AM
തിരുവനന്തപുരം: ഡി.എഫ്.എഫ്.റ്റി പരിശീലനം കഴിഞ്ഞ് തിരികെയെത്തുന്നമുറയ്ക്ക് ഡോ. ദിനേശ് അറോറയെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇദ്ദേഹം ഊര്‍ജ വകുപ്പ് സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കും. ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോകിനെ ജലവിഭവ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു.
കൊച്ചി മെട്രോ റെയില്‍ എം.ഡി അല്‍ക്കേഷ് കുമാര്‍ ശര്‍മ സ്പെഷ്യല്‍ പ്രൊജക്ട്സ്, കൊച്ചി - ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്നീ വകുപ്പുകളുടെ അഡിഷല്‍ ചീഫ് സെക്രട്ടറിയുടെയും കൊച്ചി സ്മാര്‍ട് സിറ്റിയുടെ എക്സിക്യൂട്ടീവ് ഓഫിസറുടെയും ചുമതലകൂടി വഹിക്കും. മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിയെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മിഷണറായി നിയമിച്ചു. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതലകൂടി ഇവര്‍ വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.
അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന പുനീത് കുമാറിനെ പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. പിന്നാക്ക സമുദായ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും കെ.എന്‍ സതീഷ് സര്‍വിസില്‍ നിന്ന് 31ന് വിരമിക്കുന്ന മുറയ്ക്ക് പാര്‍ലമെന്ററികാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധികചുമതലയും ഇദ്ദേഹം വഹിക്കും.
മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ നിലവിലുള്ള ചുമതലകള്‍ക്കുപുറമെ മത്സ്യബന്ധനം, മൃഗശാല, കായിക യുവജനകാര്യ വകുപ്പുകളുടെ ചുമതലകള്‍കൂടി വഹിക്കും. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്നമുറയ്ക്ക് കെ.എസ്.ടി.പി പ്രൊജക്ട് ഡയരക്ടര്‍ എം.ജി രാജമാണിക്യത്തെ മത്സ്യബന്ധന വകുപ്പ് ഡയരക്ടറായി നിയമിക്കും. മത്സ്യബന്ധന വകുപ്പ് ഡയരക്ടര്‍ എസ്. വെങ്കടേശപതിയെ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയരക്ടറായി നിയമിച്ചു.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. പി സുരേഷ് ബാബു സര്‍വിസില്‍ നിന്ന് 31ന് വിരമിക്കുന്നമുറയ്ക്ക് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയുടെ അധികചുമതല കെ. ഗോപാലകൃഷ്ണ ഭട്ട് വഹിക്കും. ഫുഡ് സേഫ്റ്റി കമ്മിഷനര്‍ എ.ആര് അജയകുമാറിന് കേരളാ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് ലിമിറ്റഡ് മാനേജിങ് ഡയരക്ടറുടെ അധികചുമതല നല്‍കാനും തീരുമാനിച്ചു.
ജലനിധി എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോഷി മൃണ്മയി ശശാങ്കിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചു.
എക്സിക്യൂട്ടിവ് ഡയരക്ടര്‍ ജലനിധി, ഡെപ്യൂട്ടി സെക്രട്ടറി ജലവിഭവ (നാഷണല്‍ ഹൈഡ്രോളജി ആന്‍ഡ് ഡ്രിപ്പ് പ്രൊജക്ട്സ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് പ്രൊജക്ട്സ് അണ്ടര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) വകുപ്പ് എന്നീ അധിക ചുമതലകള്‍കൂടി ഇവര്‍ തുടര്‍ന്നും വഹിക്കും.
സിവില്‍ സപ്ലൈസ് വകുപ്പ് ഡയരക്ടര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയെ രജിസ്ട്രാര്‍ ഓഫ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആയി നിയമിക്കാനും പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹരിത വി. കുമാറിന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയരക്ടറുടെ അധിക ചുമതലകൂടി നല്‍കാനും പൊതുഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുമായ ഡോ. രേണുരാജിനെ നഗരകാര്യ വകുപ്പ് ഡയരക്ടറായി മാറ്റിനിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."