HOME
DETAILS

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മത സംഘടനകളുടെ കത്ത് വേണ്ട

  
backup
June 28 2018 | 18:06 PM

muslim

തിരുവനന്തപുരം: മത സംഘടനകളുടെ കത്തിന്റെ മറവില്‍ മെഡിക്കല്‍ സീറ്റ് കച്ചവടം നടത്താന്‍ പദ്ധതിയിട്ട സ്വാശ്രയ കോളജുകള്‍ക്ക് സര്‍ക്കാര്‍ വിലങ്ങിട്ടു.
സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിലെ സംവരണ സീറ്റില്‍ ന്യൂനപക്ഷ പ്രവേശനത്തിന് മുസ്‌ലിം മത സംഘടനകള്‍ക്കും നേതാക്കള്‍ക്കും നല്‍കിയ അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രവേശനത്തിന് കത്ത് നല്‍കാനുള്ള അധികാരം ക്രിസ്ത്യന്‍ സഭാ മേധാവികള്‍ക്ക് മാത്രം നല്‍കിയാണ് പുതിയ ഉത്തരവിറങ്ങിയത്.
കോടതി ഉത്തരവിന്റെ മറവില്‍ കഴിഞ്ഞ വര്‍ഷം വന്‍ സീറ്റ് കച്ചവടം നടന്നതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. ഉത്തരവിറങ്ങിയതോടെ മുസ്‌ലിം മാനേജ്‌മെന്റിനു കീഴിലുള്ള കോളജുകളിലേയ്ക്ക് എല്ലാ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. മതം തെളിയിക്കാന്‍ റവന്യൂ രേഖ മാത്രം ഹാജരാക്കിയാല്‍ മതി. ഇതോടെ മുസ്‌ലിം മാനേജ്‌മെന്റ് കോളജുകളില്‍ മത സംഘടനകള്‍ക്കും ജില്ലക്കും വിവിധ പ്രദേശങ്ങള്‍ക്കുമൊക്കെ വീതം വച്ചുനല്‍കിയ സംവരണ ക്വാട്ട ഇല്ലാതായി.
കഴിഞ്ഞ വര്‍ഷം സംവരണ സീറ്റുകളിലെ പ്രവേശനത്തിന് മതന്യൂനപക്ഷങ്ങളിലെ സംഘടനാ ഉപവിഭാഗം ഏതാണെന്ന് തെളിയിക്കുന്നതിന് മത സാമുദായിക സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ഉത്തരവ് വിവാദമായിരുന്നു. മുസ്‌ലിം സമുദായത്തിന് സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് എന്നീ സംഘടനകളുടെ പേരില്‍ സ്വാശ്രയ കോളജുകളില്‍ സീറ്റു സംവരണം നല്‍കിയാണ് ഉത്തരവിറക്കിയത്. ഇത് സമസ്ത, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ എതിര്‍ക്കുകയും തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടിടപെട്ട് ഉത്തവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഒരുവിഭാഗം മുസ്‌ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി നേടി സംവരണത്തില്‍ പ്രവേശനം നല്‍കിയിരുന്നു. ഇതും സീറ്റ് കച്ചവടത്തിന് ഇടയാക്കി.
ഇക്കൊല്ലം സമസ്ത ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ പൊതു മാനദണ്ഡം അനുസരിച്ച് സംവരണ ക്വാട്ട നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് മുമ്പ് ഉണ്ടായിരുന്നതു പോലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളജുകളിലെ സംവരണ സീറ്റില്‍ മതനേതാക്കളുടെ ശുപാര്‍ശ തുടരാമെന്നും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മതം തെളിയിക്കാന്‍ റവന്യൂ രേഖ മാത്രം ഹാജരാക്കിയാല്‍ മതിയെന്നും ഉത്തരവിറക്കിയത്.
ഉത്തരവിറക്കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം കോടതി ഉത്തരവിലൂടെ സംവരണത്തില്‍ പ്രവേശനം നടത്തിയ ചില കോളജുകള്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാരിനെതിരേ ഭീഷണി മുഴക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago