യുവജനങ്ങള്‍ക്കിടയില്‍ നേതൃഗുണവും മതേതരത്വവും വളര്‍ത്തിയെടുക്കണം: ടി.എന്‍ കണ്ടമുത്തന്‍
പാലക്കാട്: യുവജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ മതില്‍കെട്ടുകള്‍ കൊണ്ട് വേര്‍തിരിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്ന കാലഘട്ടത്തില്‍ യുവജനങ്ങള്‍ക്കിടയില്‍ നേതൃഗുണവും, രാജ്യസ്‌നേഹവും മതേതരത്വവും വളര്‍ത്തിയെടുക്കാന്‍ നെഹ്‌റുയുവകേന്ദ്ര വഹിക്കുന്ന പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ത്രിദിന യുവജന നേതൃത്വ പരിശീലന ക്യാംപ് ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി. യുവജനങ്ങളുടെ നേതൃഗുണത്തെക്കുറിച്ച് ഹരികുമാര്‍, വ്യക്തിത്വ വികസനത്തെക്കുറിച്ച് അശോക് നെന്മാറ, പബ്ലിക് സ്പീക്കിങ്ങിനെ കുറിച്ച് റാഫി മണ്ണാര്‍ക്കാട് എന്നിവര്‍ വിവിധ ക്ലാസുകള്‍ സംഘടിപ്പിച്ചു. നെഹ്‌റു യുവകേന്ദ്ര മലമ്പുഴ എന്‍.വൈ.സി കെ.വി വിനോദ്കുമാര്‍, ഗിരീഷ് ഗുപ്ത, അമീര്‍, ഹരികേശ്, ജയശങ്കര്‍, സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."