മഹാരാഷ്ട്രയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് പാർട്ടി വിട്ടു
മുംബൈ: മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇദ്ദേഹത്തിന്റെ മകന് സുജയ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിഖെ പാട്ടീലും പാര്‍ട്ടി വിടുമെന്ന് അഭ്യൂഹം ഉയര്‍ന്നിരുന്നു. മറാത്ത മേഖലയിലെ കരുത്തനായ നേതാവായ രാധാകൃഷ്ണ വിഖെ വിട്ടു പോകുന്നത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു കനത്ത പ്രഹരമായേക്കും.
ഷിര്‍ദി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിഖെ പാര്‍ട്ടി നേതൃത്വത്തിനു രാജി കൈമാറിയിട്ടുണ്ട്. കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തിന്റെ ഭാഗമായി അഹമ്മദ്നഗര്‍ മണ്ഡലത്തില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയാണ് മകന് സുജയ് പാര്‍ട്ടി വിട്ടത്. ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സുജയ്. രാധാകൃഷ്ണ വിഖെയും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് കേള്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."