ആത്മീയ സദസ്സുകള്‍ വിശ്വാസിയുടെ വിജയത്തിന്: ജമലുല്ലൈലി തങ്ങള്‍
അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു വരുന്ന മജ്‌ലിസുന്നൂര്‍ അടക്കമുള്ള ആത്മീയ സദസ്സുകള്‍
വിശ്വാസിയുടെ ഇഹപര വിജയത്തിനാണെന്നും പൂര്‍വ്വസ്വൂരികളായ ബദരീങ്ങള്‍ അടക്കമുള്ള സച്ചരിതരെ ഓര്‍ക്കുന്നതിലൂടെ നാട്ടിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രയാസങ്ങള്‍ക്ക്
പരിഹാരം കാണാന്‍ സാധിക്കുമെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അഭിപ്രായപ്പെട്ടു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് SKSSF അബുദാബി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ വാര്‍ഷിക ദുആ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎഇ സുന്നി കൗണ്‍സില്‍ പ്രസിഡണ്ട് സയ്യിദ് പൂക്കോയ തങ്ങള്‍ ബാഅലവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍
ജില്ലാ പ്രസിഡണ്ട് കബീര്‍ ഹുദവി അദ്ധ്യക്ഷത വഹിച്ചു. SKSSF സ്ഥാപക നേതാക്കളിലൊരാളായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബുദാബി സുന്നി സെന്റര്‍ ചെയര്‍മാന്‍ ഡോ: അബ്ദുറഹിമാന്‍ മൗലവി ഒളവട്ടൂര്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷറര്‍ അബ്ദുസ്സലാം ഒഴൂര്‍,
സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഊഫ് അഹ്‌സനി, ജനറല്‍ സെക്രട്ടറി അബ്ദുള്ള നദ്വി, ട്രഷറര്‍ കരീം ഹാജി തിരുവത്ര, ടഗടടഎ നേഷണല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍, വൈസ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് മൗലവി ആലിപ്പറമ്പ്, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍, ട്രഷറര്‍ അഡ്വ: ഷറഫുദ്ദീന്‍,അബുദാബി സുന്നി സെന്റര്‍ വൈസ് പ്രസിഡണ്ട് സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, വര്‍ക്കിംഗ് സെക്രട്ടറി ഹാരിസ് ബാഖവി കടമേരി, അബുദാബി SKSSF വൈസ് പ്രസിഡണ്ട് സയ്യിദ് ഷഹീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി ഷാഫി വെട്ടിക്കാട്ടിരി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് മണലിപ്പുഴ സ്വാഗതവും മുഹമ്മദ് ബഷീര്‍ രണ്ടത്താണി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."