HOME
DETAILS
MAL
ഉത്തര കൊറിയക്കെതിരേ വിമര്‍ശനവുമായി ട്രംപ്
backup
April 14 2017 | 01:04 AM
വാഷിങ്ടണ്‍:ഉത്തര കൊറിയ വീണ്ടും ആണവ മിസൈല്‍ പരീക്ഷണത്തനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൊറിയക്കെതിരേ വിമര്‍ശനവുമായി ട്രംപ് രംഗത്ത്. ഉത്തര കൊറിയ ഒരു പ്രശ്‌നമാണ്. ആ പ്രശ്‌നം ജാഗ്രത കൈക്കൊള്ളേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവന നടത്തിയത്. ഉത്തര കൊറിയയുമായി ഈ വിഷയത്തില്‍ സഖ്യമുണ്ടാക്കാനാണ് ചൈനയുടെ ശ്രമമെന്നും ഇക്കാര്യത്തില്‍ ചൈന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞയാഴ്ച സിറിയയില്‍ അമേരിക്ക ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."