അയച്ച മെസേജ് പിന്‍വലിക്കാം, വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍
ഹയ്യോ, ഉന്നം തെറ്റിപ്പോയതാണേ... മെസേജുകള്‍ അയച്ച് അബദ്ധം പിണയുന്നവര്‍ ധാരാളമുണ്ട്, വാട്സ്ആപ്പില്‍. ആളുമാറി, ഗ്രൂപ്പ് മാറി.. ഇങ്ങനെ തുടങ്ങി ക്ഷമാപണം നടത്തുക ഹോബിയാക്കി മാറ്റിയവരുമുണ്ട്. അവര്‍ക്കൊക്കെ ചെറിയൊരു പരിഹാര ക്രിയയുമായാണ് വാട്സ്ആപ്പിന്റെ അടുത്ത വേര്‍ഷന്‍ വരുന്നത്.
അയച്ച മെസേജുകള്‍ തിരിച്ചെടുക്കാന്‍ പറ്റുന്ന രീതിയിലുള്ള ഫീച്ചറാണ് 0.2.4077 വേര്ഷനിന്റെ പ്രത്യേകത. ഇതിന്റെ പരീക്ഷണം നടത്തിയ ബീറ്റാ വേര്‍ഷന്റെ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നിട്ടുണ്ട്. അയച്ച മെസേജുകള്‍ അഞ്ചു മിനിറ്റിനുള്ളില്‍ പിന്‍വലിക്കാനാവുമെന്നാണ് സ്ക്രീന്‍ ഷോട്ട് പുറത്തുവിട്ട വാബീറ്റാഇന്‍ഫോ പറയുന്നത്.
ടെക്സ്റ്റ് ഫോര്‍മാറ്റിങിന് ഷോട്കട്ടുകളും പുതിയ വേര്ഷനിലുണ്ടാവും. ബോള്‍ഡ്, ഇറ്റാലിക് തുടങ്ങിയ ടെക്സ്റ്റ് ഫോര്‍മാറ്റുകള്‍ ഇപ്പോള്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണല്ലോ ചെയ്യുന്നത്. ഇത് കുറച്ചുകൂടി സുഗമമാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."