തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസത്തിന് ചേര്‍ന്നതല്ല; കോടിയേരിക്ക് മറുപടിയുമായി കാനം
തിരുവനന്തപുരം: തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് ഒരിക്കലും കമ്മ്യൂണിസത്തിന്
ചേര്‍ന്നതല്ലെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍. പരസ്യവിമര്‍ശനമുന്നയിച്ച് സി.പി.ഐ പ്രതിപക്ഷത്തിന് വഴിയൊരുക്കരുതെന്ന കോടിയേരിയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കാനം.
വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ തയ്യാറാകണം. അല്ലാതെ തങ്ങള്‍ ചെയ്യുന്നത് മാത്രം ശരിയെന്ന നിലപാട് യഥാര്‍ഥ കമ്മ്യൂണിസത്തിന്
ചേര്‍ന്നതല്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. അനുഭവങ്ങളില്‍ നിന്ന് തന്നെയാണ് സി.പി.ഐ വളര്‍ന്നത്. ആരുടെയും പ്രലോഭനങ്ങളില്‍ വഴങ്ങിയല്ല മുന്നണിയിലെത്തിയത്. അനുഭവങ്ങളില്‍ നിന്ന് തന്നെ വളര്‍ന്നതാണ് സി.പി.ഐ.
ശരിയെന്ന് തോന്നുന്നത് എല്ലാ കാലത്തും സി.പി.ഐ ചെയ്തിട്ടുണ്ട്. അഭിപ്രായപ്രകടനം നടത്തുന്നത് തിരിച്ചെടുക്കേണ്ടി വരുമെന്ന ഭയത്തോടെയുമല്ലെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."