HOME
DETAILS

സര്‍ക്കാരിന് ഉത്സവകമ്മിറ്റികളോട് ചിറ്റമ്മനയമെന്ന്

  
backup
April 15 2017 | 18:04 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf


ചേലക്കര: വെടിക്കെട്ട് നടത്തുന്ന ഉത്സവ പള്ളി നേര്‍ച്ചകമ്മിറ്റികളോട് സര്‍ക്കാരിന് ചിറ്റമ്മനയമാണെന്ന് അന്തിമഹാകാളന്‍ കാവ് വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ആരോപിച്ചു.
വെടിക്കെട്ട് അനുമതിക്കായി മന്ത്രിമന്ദിരങ്ങള്‍ കയറിയിറങ്ങിയ ഉത്സവകമ്മിറ്റികളോട് കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് രക്ഷപ്പെടുകയും, വെടിക്കെട്ട് ഇല്ലാതാക്കുകയും ചെയ്തസര്‍ക്കാര്‍ തൃശ്ശൂര്‍ പൂരംവെടിക്കെട്ടിന് ഏത് നിയമമാണ് ഭേദഗതി ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണം.
വിശാലമായ കൊയ്‌തൊഴിഞ്ഞ പാടത്ത് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പോലും വെടിക്കെട്ട് നടത്താന്‍ അനുവദിക്കാത്തവര്‍ പടുകൂറ്റന്‍ കെട്ടിടങ്ങള്‍ക്ക് മധ്യേയുള്ള സ്ഥലത്ത് അനുമതി നേടികൊടുക്കുന്നതില്‍നിന്ന് തന്നെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ജനം മനാിലാക്കിയെന്നും യോഗം ആരോപിച്ചു. സംസ്ഥാനത്ത് തൃശൂര്‍ പൂരം മാത്രം വെടിക്കെട്ട് ഉള്‍പ്പടെയുള്ള ആചാരപരമായ പതിവ് ചടങ്ങുകളോടെ നടത്തുകയും മറ്റുള്ളവയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.
വരും വര്‍ഷത്തെ വെടിക്കെട്ട് അനുമതിക്കായി ഇപ്പോള്‍തന്നെ പ്രവര്‍ത്തകരെ സജ്ജരാക്കി ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കം കുറിക്കുവാനും യോഗം തീരുമാനിച്ചു. വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ്‌നമ്പ്യാത്ത് അധ്യക്ഷനായി.
ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ വൈസ്പ്രസിഡന്റ് പി.കെ സുനില്‍കുമാര്‍, കണ്‍വീനര്‍ കെ. സന്താനഗോപാലന്‍, സുബ്രഹ്മണ്യന്‍ വടക്കില്ലം, ചന്ദ്രന്‍മണ്ണം പറമ്പില്‍, രാജന്‍ നമ്പ്യാത്ത്, ജിതേഷ് വെങ്ങാനെല്ലൂര്‍, വിജയന്‍ ചാത്തനാത്ത്, ടി. കാര്‍ത്തികേയന്‍, സജിത്ത് മേനോന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago