സെക്രട്ടേറിയറ്റില്‍ അധികമുള്ള 300 ജീവനക്കാരെ പുനര്‍വിന്യസിക്കണമെന്ന് ശുപാര്‍ശ
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജോലിയില്ലാതെ 300ഓളം പേരുണ്ടെന്നും ഇവരെ അടിയന്തിരമായി മറ്റു വകുപ്പുകളിലേക്ക് പുനര്വിന്യാസിക്കണമെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ സമിതി മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്കി. ഓഫിസ് അറ്റന്‍ഡന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് (ടൈപിസ്റ്റ്) തസ്തികകളില്‍ 750 പേര് ജോലി ചെയ്യുന്നുണ്ട്. 450 പേരെ മാത്രമേ സെക്രട്ടേറിയറ്റില്‍ ആവശ്യമുള്ളൂ. ഇ ഫയല്‍ ആയതോടെ ഓഫിസ് അറ്റന്‍ഡന്റുമാര്‍ക്കും ടൈപ്പിസ്റ്റുകള്‍ക്കും കാര്യമായ ജോലിയില്ലാതെയായി. വകുപ്പുകളില്‍ അധികമുള്ള ഇത്തരം ജീവനക്കാരെ ജോലി ഭാരം കൂടുതലുള്ള ആഭ്യന്തരം, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്കു മാറ്റണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഓഫിസ് അറ്റന്‍ഡന്റിനെ അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്കാന് വകുപ്പുതല പരീക്ഷ നടത്തണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
യോഗ്യതയില്ലാത്തവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് ഒഴിവാക്കാനാണിത്. സെക്രട്ടറിയറ്റിലെ സ്ഥാനക്കയറ്റങ്ങള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്നും ഇതിനായി പരിശോധനാ സംവിധാനം ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.സെക്രട്ടറിയറ്റിലെ ഭരണ സംവിധാനം പരിഷ്ക്കരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."