HOME
DETAILS

മലയാളികളെ നാണംകെട്ടവരെന്ന് വിളിച്ച അര്‍ണബ് ഗോസ്വാമിക്ക് പണികിട്ടി; കണ്ണൂര്‍ കോടതി കേസെടുത്തു

  
backup
March 20 2019 | 14:03 PM

arnab-goswami-malayalees-shameless-republic-tv

കണ്ണൂര്‍: ടി.വി ചര്‍ച്ചയ്ക്കിടെ മലയാളികളെ മൊത്തം നാണംകെട്ടവരെന്ന് വിളിച്ച് അധിക്ഷേപിച്ച റിപ്പബ്ലിക്ക് ടി.വി എം.ഡിയും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്. കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) യാണ് കേസെടുത്തത്. ജൂണ്‍ 20ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനും ഉത്തരവായി. കണ്ണൂര്‍ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. പി ശശി സമര്‍പ്പിച്ച മാനനഷ്ട ഹര്‍ജിയിലാണ് നടപടി.

2018 ഓഗസ്റ്റ് 24നാണ് കേരളീയരെ ഒന്നടങ്കം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിവാദ പരാമര്‍ശം അര്‍ണബ് ഗോസ്വാമി നടത്തിയത്. കേരളം പ്രളയത്തില്‍പ്പെട്ട സമയത്ത് യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപ വാങ്ങുമെന്ന കേരളത്തിന്റെ നിലപാടിനെ ചോദ്യംചെയ്ത റിപബ്ലിക് ടി.വി ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയ്ക്കിടെയാണ് അവതാരകനായ അര്‍ണബ് ഗോസ്വാമി മലയാളികളെ അപമാനിച്ചത്.

[video width="400" height="230" mp4="http://suprabhaatham.com/wp-content/uploads/2019/03/shameless-arnab.mp4"][/video]

'നാണംകെട്ടവരാണ് കേരളീയര്‍; ഇന്ത്യയില്‍ ഞാന്‍ കണ്ട ഏറ്റവും നാണംകെട്ട കൂട്ടര്‍'- എന്നായിരുന്നു പരാമര്‍ശം. ലോകത്തെങ്ങുമുള്ള മലയാളികളെ ആക്ഷേപിക്കുന്ന, അത്യന്തം അപകീര്‍ത്തികരമായ പരാമര്‍ശമാണിതെന്നു കാണിച്ച് പി. ശശി ആദ്യം അര്‍ണബ് ഗോസ്വാമിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഏഴുദിവസത്തിനകം മലയാളി സമൂഹത്തോട് നിര്‍വ്യാജം ഖേദംപ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം പത്തുകോടി രൂപ നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ടെത്തി മജിസ്‌ട്രേറ്റ് എം.സി ആന്റണിയാണ് ഹരജി ഫയലില്‍ സ്വീകരിച്ചത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി ജയകൃഷ്ണന്‍ കോടതിയില്‍ ഹാജരായി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago