അഞ്ചാമത് സഊദി ചലചിത്രോത്സവത്തിനു നാളെ (വ്യാഴം) തിരിതെളിയും; അതിഥിയായി സല്‍മാന്‍ ഖാന്‍
റിയാദ്: അഞ്ചാമത് സഊദി ഫിലിം ഫെസ്റ്റിവലിന് നാളെ കിഴക്കന്‍ പ്രവിശ്യയില്‍ തിരി തെളിയും. മേളയുടെ മൂന്നാം ദിനത്തില്‍ ഇന്ത്യയില്‍ നിന്നും ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അതിഥിയായി പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് സഊദി ഫിലിം ഫെസ്റ്റിവലില്‍ ഒരു ഇന്ത്യന്‍ താരം പങ്കെടുക്കുന്നത്. സഊദി കള്‍ച്ചറല്‍ ആര്‍ട്‌സ് അസോസിയേഷനും കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കല്‍ച്ചറും സംയുക്തമായി ആതിഥ്യമരുളുന്ന ചലച്ചിത്രോത്സവം ദമാമിലെ കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചര്‍ സെന്ററിലാണ് നടക്കുന്നത്.
സിനിമ, തിരക്കഥ എന്നിവയില്‍ ലഭിച്ച 340 എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുത്ത 40 സിനിമകളില്‍ നിന്നും ജൂറികള്‍ തിരഞ്ഞെടുത്ത 14 സിനിമകളാണ് പ്രദര്‍ശനത്തിനെത്തുക. പതിനാലു കുട്ടികളുടെ സിനിമകളും പ്രദര്‍ശിപ്പിക്കും. ദമാം കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചര്‍ സെന്ററില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിക്ക് ശേഷം അബ്ദുല്‍ അസീസ് അല്‍ ശലായി കഥയും തിരക്കഥയും നിര്‍വ്വഹിച്ച സീറോ ഡിസ്റ്റന്‍സ് എന്ന സിനിമയായാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. ആറു ദിവസങ്ങളിലും ലോക സിനിമ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മൂന്നാം ദിനമാണ് സല്‍മാന്‍ ഖാന്‍ പ്രതിനിധീകരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് മൂന്ന് തരത്തിലുള്ള ടിക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."