HOME
DETAILS
MAL
പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിച്ച അധ്യാപകന് സസ്പെന്ഷന്
backup
March 20 2019 | 19:03 PM
ചണ്ഡീഗഡ്: കര്‍ണാലിലെ വനിതാ കോളജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് പ്രണയത്തിന്റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് പ്രൊഫസര്‍ ചരണ്‍ സിങിനെ സസ്പെന്‍ഡ് ചെയ്തു.
അധ്യാപകന്റെ ക്ലാസ് ഒരു വിദ്യാര്‍ഥി പകര്‍ത്തി പ്രിന്‍സിപ്പലിന്റെ മുന്പിലെത്തിച്ചതോടെയാണ് അധ്യാപകന് വെട്ടിലായത്. ക്ലാസെടുക്കുന്നതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വിഡിയോയില്‍ ഉള്ളത്.
അടുപ്പം, ആകര്‍ഷണം= സൗഹൃദം, അടുപ്പം, ആകര്‍ഷണം= പ്രണയം, ആകര്‍ഷണം, അടുപ്പം= താല്‍ക്കാലിക പ്രണയം എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരണ്‍ സിങ് വിശദീകരിക്കുന്നത്.
വിഡിയോ കണ്ടതോടെ ആദ്യം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ചരണ്‍ സിങിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."