HOME
DETAILS

ജലജന്യ രോഗങ്ങള്‍ക്കെതിരേ ജാഗ്രത വേണം: ഡി.എം.ഒ

  
backup
June 29 2018 | 08:06 AM

%e0%b4%9c%e0%b4%b2%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf-3

 


കണ്ണൂര്‍: ജില്ലയിലെ ചില പ്രദേശങ്ങളില്‍നിന്ന് വയറിളക്കരോഗങ്ങളും ഹെപ്പറ്റൈറ്റിസ് എ ഇനം മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങളും ഭക്ഷ്യവില്‍പ്പനവിതരണ കേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. ഇതിനായി താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം.


വ്യക്തികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണര്‍വെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയതും ഈച്ചകള്‍ മൂലം മലിനമാക്കപ്പെട്ടതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക. പഴകിയ ഐസ്‌ക്രീം ഉല്‍പ്പങ്ങള്‍, പഴകിയ തൈര് എന്നിവ കഴിക്കാതിരിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കുടിവെള്ള സ്രോതസിനടുത്തുനിന്ന് കുളിക്കുകയോ അലക്കുകയോ കന്നുകാലികളെ കുളിപ്പിക്കുകയോ ചെയ്യാതിരിക്കുക. മലമൂത്രവിസര്‍ജനത്തിനു ശേഷവും ആഹാരം കഴിക്കുന്നതിനു മുമ്പും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക. മലമൂത്രവിസര്‍ജനം തുറസ്സായ സ്ഥലങ്ങളില്‍ ചെയ്യാതെ കക്കൂസില്‍ മാത്രം നടത്തുക. വഴിയോരങ്ങളില്‍ തുറന്നുവച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വാങ്ങി കഴിക്കാതിരിക്കുക. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക. വയറിളക്കരോഗങ്ങള്‍ക്ക് പാനീയ ചികിത്സയാണ് ഏറ്റവും ഫലപ്രദം. ഒ.ആര്‍.എസ് പാക്കറ്റുകള്‍ അങ്കണവാടികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.

ഭക്ഷണ വില്‍പ്പനശാലകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍


ഭക്ഷണവില്‍പ്പന ശാലകളില്‍ കുടിക്കാന്‍ തിളപ്പിച്ച വെള്ളം മാത്രം നല്‍കുക. കൈ കഴുകാനുള്ള ഇടങ്ങളില്‍ സോപ്പോ ഹാന്‍ഡ് വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വയ്ക്കുക. ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പുവരുത്തുക. ഭക്ഷ്യവസ്തുക്കള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ആഹാര സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു മുമ്പായി തൊഴിലാളികള്‍ കൈകള്‍ നന്നായി സോപ്പിട്ട് കഴുകുക. പകര്‍ച്ചവ്യാധികള്‍ ബാധിച്ചിട്ടുള്ള ആളുകളെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചുസൂക്ഷിക്കുക. പഴകിയ ഭക്ഷണസാധനങ്ങളുടെ പുനരുപയോഗം ഒരു കാരണവശാലും നടത്തരുത്. ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായും പാലിക്കണം. പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണസാധനങ്ങള്‍ പാക്ക് ചെയ്ത് കൊടുക്കാനോ വിതരണം ചെയ്യാനോ പാടില്ല. സ്ഥാപനത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാത് ദിവസം തന്നെ സുരക്ഷിതമായി നീക്കം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago