HOME
DETAILS
MAL
ബസുകളുടെ കാലപരിധി 20 വര്‍ഷമാക്കിയത് നിയമപരമെന്ന് സര്‍ക്കാര്‍
backup
March 20 2019 | 21:03 PM
കൊച്ചി: ബസുകളുടെ കാലപരിധി 20 വര്‍ഷമാക്കിയത് നിയമപരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമായി കാലപരിധി ഉയര്‍ത്തിയത്.
കേന്ദ്ര നിയമത്തിനുകീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കാനും ഭേദഗതി ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് കാലപരിധി കൂട്ടിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."