മദ്യനയത്തില്‍ മാറ്റം വരുമെന്ന് മന്ത്രി
തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തുടരാനല്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തുറന്നുപ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകള് ഇനി പൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളി സംഘടനാനേതാക്കളുമായി ഗസ്റ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയം. മദ്യനയത്തില്‍ തല്‍സ്ഥിതി തല്‍ക്കാലത്തേക്കു തുടരുമെന്നും മന്ത്രി പറഞ്ഞു.
ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടേണ്ട ആവശ്യമില്ലെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. പൂട്ടിയത് തുറക്കില്ല, ഇനി പൂട്ടുകയുമില്ല എന്നാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ജനങ്ങളോട് ആലോചിച്ച ശേഷം എല്‍.ഡി.എഫ് സര്‍ക്കാര്‍ സമഗ്രമായ മദ്യനയം രൂപപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."