HOME
DETAILS

സഊദിയില്‍ മരിച്ച റാന്നി സ്വദേശിക്ക് പകരം നാട്ടിലെത്തിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം; തിരിച്ചറിഞ്ഞത് പള്ളിയില്‍ വെച്ച്

  
backup
March 21 2019 | 11:03 AM

deadbody-swaps-in-konni
ജിദ്ദ: സഊദി അറേബ്യയില്‍ മരിച്ച യുവാവിന്റെ മൃതദേഹം കാത്തിരുന്ന വീട്ടുകാര്‍ക്ക് ലഭിച്ചത് യുവതിയുടെ മൃതശരീരം. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഈട്ടിമൂട്ടില്‍ അബ്ദു റസാഖിന്റെ മകന്‍ റഫീഖിന്റെ (27) മൃതദേഹത്തിന്റെ സ്ഥാനത്താണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം കേരളത്തിലെത്തിയത്. അതേ സമയം, റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലും ആണ് എത്തിയത്. കഴിഞ്ഞ ദിവസം റഫീഖിന്റെ മൃതദേഹം ഖബറടക്കാന്‍ വേണ്ടി ബന്ധുക്കള്‍ മൃതദേഹം അടക്കം ചെയ്ത പെട്ടി തുറന്നപ്പോള്‍ ആണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. ശ്രീലങ്കന്‍ യുവതി ബന്ദാര മനേകി ബാലേജിയുടെ മൃതദേഹമായിരുന്നു ഇത്. തുടര്‍ന്ന് ബന്ദേരയുടെ കുടുംബവുമായി ബന്ധപ്പെട്ടപ്പോള്‍ ആണ് റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലുണ്ടെന്ന് വിവരം ലഭിച്ചത്.  റഫീഖിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
 
കഴിഞ്ഞ മാസം 27നാണ് സഊദ്ദിയിലെ അബേയില്‍ ്രൈഡവറായിയിരുന്ന റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സഊദിയിലെ നടപടികള്‍ക്ക് ശേഷം ബുധനഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ച മൃതദേഹം ഖബറടക്കാന്‍ രാവിലെ തുറന്നു നോക്കിയപ്പോള്‍ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകള്‍ തിരിച്ചറിഞ്ഞത്. 
 
സംഭവം ഉടനെ  പൊലിസിനെ അറിയിക്കുകയും പൊലിസിന്റെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സഊദിയിലെ ആശുപത്രിയില്‍  മൃതദേഹം എംബാം ചെയ്യുന്നതിനിടെ  തമ്മില്‍ മാറിപ്പോയതാവാനാണ് സാധ്യത. നമ്പറുകള്‍ പരസ്പരം മാറിയതാണ് മൃതദേഹം രണ്ടു രാജ്യങ്ങളില്‍ എത്താന്‍ ഇടയാക്കിയത്. കഴിഞ്ഞ മാസം 27ന് രാത്രി അബഹയിലെ താമസ മുറിയില്‍ മരിച്ച നിലയിലാണ് റഫീഖിന്റെ മൃതദേഹം കാണപ്പെട്ടത്. രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്ത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago