സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ മഹിളാകോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കും
കോട്ടയം: സ്ത്രീകള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസ് പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് എതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അരങ്ങേറുന്നത് പീഡന പരമ്പരകളാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നതാണ് കാണാനാകുന്നത്.ചെര്‍പ്പുളശേരി, ഓച്ചിറ, തിരുവല്ല സംഭവങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല എന്നതിന് തെളിവാണെന്നും ലതിക ചൂണ്ടിക്കാട്ടി.
ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ നിയമം ആര്‍ക്കും കൈയിലെടുക്കാം എന്നതാണ് സ്ഥിതി. ഇത്തരം അതിക്രമങ്ങളില്‍ പ്രതികളെ സമയ ബന്ധിതമായി പിടികൂടാന്‍ പൊലിസിന് കഴിയുന്നില്ല. ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രതിയായ സി.പി.ഐ പ്രാദേശിക നേതാവിന്റെ മകനെ ഇനിയും പിടികൂടാനായിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.സി.പി.എം സൈബര്‍ ഫാസിസം കൂടി ഏറ്റെടുത്തിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികളെ സമൂഹമാധ്യമങ്ങളില്‍ സംഘടിതമായി ആക്രമിക്കുന്നത് വ്യാപകമായിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട ഭരണകൂടം വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വനിതാ മതില്‍ നിര്‍മിച്ച് അഭിനവ നവോത്ഥാന നായകനാകാന്‍ ശ്രമിച്ച പിണറായി വിജയന്റെ കാപട്യമാണ് വെളിവാകുന്നത്. ഇവിടുത്തെ സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."