സര്‍ഗാലയയില്‍ കരകൗശല പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയയില്‍ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ രണ്ടാംഘട്ട വികസന പരിപാടിയുടെ ഭാഗമായി നിര്‍മിച്ച കരകൗശല പരിശീലന അക്കാദമി സഹകരണ-വിനോദ സഞ്ചാര വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 12.5 കോടി ചെലവിലാണ് അക്കാദമി നിര്‍മിച്ചത്.
കേരളം ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്തിയെന്നു മന്ത്രി പറഞ്ഞു. സഞ്ചാരികളെ പ്രിയങ്കരമാക്കുന്ന അനേകം പദ്ധതികള്‍ക്കാണ് ഇടതുസര്‍ക്കാര്‍ രൂപംകൊടുത്തിട്ടുള്ളതെന്നും മലബാറിന്റെ ടൂറിസം സാധ്യതകളെ കണ്ടെത്തി പരിപോഷിപ്പിക്കാനുള്ള പദ്ധതികള്‍ക്കു മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്നും ഈ മേഖലയില്‍ പൊതുജന പങ്കാളിത്തം കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷനായി.
പാലേരി രമേശന്‍ ഉപഹാര സമര്‍പ്പണം നടത്തി. ഉഷ വളപ്പില്‍, പി.എം വേണുഗോപാലന്‍, സബീഷ് കുന്നങ്ങോത്ത്, അഷ്‌റഫ് കോട്ടക്കല്‍, സി.പി രവീന്ദ്രന്‍, മനയില്‍ സുരേന്ദ്രന്‍, എം.ടി നാണു മാസ്റ്റര്‍, എസ്.വി റഹ്മത്തുല്ല സംസാരിച്ചു. വിനോദ സഞ്ചാര വകുപ്പ് ജോയിന്റ് ഡയരക്ടര്‍ സി.എന്‍ അനിതകുമാരി സ്വാഗതവും സി.ഇ.ഒ പി.പി ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."