വടുകുന്ദ ക്ഷേത്രമേറ്റെടുക്കല് ദേവസ്വം നടപടി തുടങ്ങി
പഴയങ്ങാടി: മാടായി വടുകുന്ദ ശിവക്ഷേത്രം ചിറക്കല്‍ കോവിലകം ദേവസ്വം ഏറ്റെടുക്കുന്നു. മാടായിപ്പാറ ദേവസ്വം ഭൂമിയിലുളള ഈ ശിവക്ഷേത്രം കാല് നൂറ്റാണ്ടിലേറെയായി സ്വകാര്യ വ്യക്തികള്‍ ട്രസ്റ്റ് രൂപികരിച്ച് പ്രവര്‍ത്തനം നടത്തി വരികയാണ്. ഇതിനെതിരെയുള്ള കോടതി ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രമേറ്റെടുക്കല് നടപടി തുടങ്ങിയത്. ക്ഷേത്രഭരണം ചിറക്കല്‍ ദേവസ്വം ഭരണസമിതിക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദേവസ്വം അധികൃതര്‍ ക്ഷേത്ര സമിതിക്കെതിരേ ഹരജി നല്‍കിയിരുന്നു. ഇതിനെതിരെ ശിവക്ഷേത്രം അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീല്‍ തളളിയ േൈഹക്കാടതി ദേവസ്വം ബോര്‍ഡ് റീസിവറെ നിയമിക്കണമെന്നും ക്ഷേത്രഭരണം ദേവസ്വം അസി. കമ്മിഷണറുടെ കീഴില്‍ വരുകയും ഭണ്ഡാരം, വഴിപാടുകള്‍ എന്നിവയുടെ മേല്‍നോട്ടം കൈകാര്യം ചെയ്യണമെന്നും ഉത്തരവിട്ടു. ക്ഷേത്ര ഭരണമേറ്റെടുക്കാന്‍ അസി. ദേവസ്വം കമ്മിഷണര്‍ നാളെ വടുകുന്ദയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."