സ്വദേശിവത്കരണം: സഊദിയില്‍ കടുത്ത നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം
റിയാദ്: വിവിധ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ശക്തമായി നടന്നു വരുന്ന സ്വദേശി വത്കരണത്തിന്റെ തോത് ശക്തിപ്പെടുത്താന്‍ കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് സഊദി തൊഴില്‍ മന്ത്രാലയം. വിദേശികളുടെതൊഴില് പെര്‍മിറ്റ് നിരക്ക് ഇനിയും ഉയര്‍ത്തണമെന്നും വാരാന്ത്യ അവധികള്‍ വെട്ടിച്ചുരുക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ടുവച്ചത്.
വിവിധ തൊഴില്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരത്തില്‍ തൊഴില്‍ ഡെപ്യൂട്ടി മന്ത്രി അഹമദ് അല്‍ ഹുമൈദാനാണ് ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് തുക ഇനിയും ഉയര്‍ത്തുന്നതുമൂലം കമ്പനികള്‍ നിര്‍ബന്ധപൂര്‍വം ഭാരിച്ച ഈ തുക ലാഭിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍. മാത്രമല്ല, സ്വകാര്യ മേഖലയിലയിലടക്കം ആഴ്ചയിലെ രണ്ട് ദിവസം ലീവ് വീദേശികള്ക്ക് മാത്രമായി ഒരു ദിവസമാക്കി ചുരുക്കുന്നതുമൂലം വിദേശ തൊഴിലാളികളെ മാനസികമായി ജോലിയില്‍ നിന്നും പിരിഞ്ഞു പോവുന്നതിനും സ്വദേശികളെ കൂടുതലായി ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും സഹായകരമാവുമെന്നും കണക്കുകൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."