വിഷുവിന് പുഴു നിറഞ്ഞ റേഷനരി; എം.എല്‍.എ മറുപടി പറയണമെന്ന്
മാനന്തവാടി: ആദിവാസി വൃദ്ധന് വിഷുവിന് പുഴു നിറഞ്ഞ റേഷനരി വിതരണം ചെയ്ത സംഭവത്തില്‍ ഒ .ആര്‍ കേളു എം.എല്‍.എ മറുപടി പറയണമെന്ന് തൃശ്ശിലേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവ് മൂലം ശിശുമരണം നടന്നിട്ടും പട്ടിണിമൂലം മത്തങ്ങ തിന്ന് വിശപ്പടക്കുന്ന ആദിവാസി കുടുംബങ്ങളുടെ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും തങ്ങള്‍ക്ക് ലഭിക്കുന്ന അരിവിതരണത്തില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് ആദിവാസി വിഭാഗങ്ങള്‍ തെരുവിലിറങ്ങിയിട്ടും നിയോജക മണ്ഡലം എം.എല്‍.എ തുടരുന്ന മൗനം ധാര്‍മികതക്ക് ചേര്‍ന്നതല്ലന്നും അവര്‍ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് വരുന്ന അരിചാക്കുകള്‍ പുഴുനിറഞ്ഞതാണെന്ന് കടയുടമയും സി.പിഎം നേതാവും ബ്ലോക്കംഗവുമായ ഡാനിയേല്‍ ജോര്‍ജിന്റെ കുറ്റസമ്മതം സര്‍ക്കാരിനെ പ്രതിക്കുട്ടില്‍ നിര്‍ത്തുന്നതാണ്. തുടര്‍ന്നും ഇത്തരം അരി വിതരണം ചെയ്താല്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് റഷീദ് തൃശ്ശിലേരി, ഷിനോജ് അണമല, ബാലറാം വി, പി.കെ ബിജു, ജോയ്‌സ് ജോണ്‍, സുശോഭ് ബാല നാരായണന്‍, റഹിം വി.എസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."