HOME
DETAILS

'അനുയോജ്യ പദ്ധതി ആവിഷ്‌കരിക്കാന്‍ വിവരശേഖരണം കുറ്റമറ്റതാക്കണം'

  
backup
June 30 2018 | 05:06 AM

%e0%b4%85%e0%b4%a8%e0%b5%81%e0%b4%af%e0%b5%8b%e0%b4%9c%e0%b5%8d%e0%b4%af-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95

 

കല്‍പ്പറ്റ: ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവരശേഖരണം കുറ്റമറ്റതാക്കിയാല്‍ മാത്രമേ ശരിയായ വികസനത്തിന് അനുയോജ്യ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിയുകയുള്ളുയെന്ന് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ അഭിപ്രായപ്പെട്ടു.
ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. ആസൂത്രണം സാധ്യമാക്കുന്നത് സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. കൃത്യതയും സ്പഷ്ടവുമായ അടിസ്ഥാനവിവരങ്ങള്‍ പദ്ധതി ആവിഷ്‌കരിക്കുന്നതിലും അവ നടപ്പാക്കുന്നതിലും നിര്‍ണായകവുമാണ്. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ പദ്ധതിയുടെ ഗുണഫലം ഉയര്‍ന്ന നിരക്കില്‍ അര്‍ഹരായവര്‍ക്ക് സമയബന്ധിതമായി ലഭിക്കാന്‍ സാഹചര്യമൊരുക്കും. വിവരങ്ങള്‍ ശേഖരിക്കുന്നതിന് വ്യക്തതയും ഉറവിടത്തിന് ആധികാരികതയും ഉണ്ടായിരിക്കണം. എങ്കിലും രേഖകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് എന്ന് ശേഖരിച്ചതാണെന്ന കാര്യങ്ങള്‍ മറ്റേതെങ്കിലും സമാന ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കുന്നത് രേഖകള്‍ സമ്പുഷ്ടമാകുന്നതിനും അതുവഴി പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിന് വേഗം വര്‍ധിപ്പിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയരക്ടര്‍ ഇ.വി പ്രേമരാജന്‍ അധ്യക്ഷനായി. ശരിയായ വിവരശേഖരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡെപ്യൂട്ടി ടൗണ്‍ പ്ലാനിങ് ഓഫിസര്‍ സത്യ ബാബു ക്ലാസെടുത്തു. വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രശ്‌നോത്തരി റിസേര്‍ച്ച് ഓഫിസര്‍ സജിന്‍ ഗോപി നയിച്ചു. ഡബ്ല്യു.എം.ഒ കോളജിലെ ഷമല്‍ സലിം, ബേസില്‍ എല്‍ദൊ, എം.ജെ സാരംഗ്, പി.വി കാവ്യ, അമൃത സുരേന്ദ്രന്‍, ജിതിന്‍ ചന്ദ്ര ആര്‍ എന്നിവരടങ്ങുന്ന ടീം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പ്ലാനിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന സുഭദ്ര നായര്‍, അസി. ജില്ലാ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസര്‍ കെ. ശ്രീധരന്‍ മ്പൂതിരി, വൈത്തിരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസര്‍ സി.എ നാസര്‍, റിസേര്‍ച്ച് ഓഫിസര്‍ രാജേന്ദ്രന്‍ കുറ്റിക്കാട്ട് സംസാരിച്ചു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റത്തിന്റെ ഉപജ്ഞാതാവ് പ്രശാന്ത ചന്ദ്ര മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 ആണ് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago