HOME
DETAILS
MAL
സഊദി വിമാനം 21 മണിക്കൂര്‍ വൈകി; യാത്രക്കാരന് 61,617 റിയാല്‍ നഷ്ടപരിഹാരം
backup
March 21 2019 | 21:03 PM
റിയാദ്: സഊദി ദേശീയ വിമാന കമ്പനിയായ സഊദിയ എയര്‍ ലൈന്‍സിന് കോടതി പിഴ ചുമത്തി. വിമാന യാത്ര വൈകിയതിനെതിരേ യാത്രക്കാരന് കോടതിയെ സമീപിച്ചതോടെയാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്. നഷ്ട പരിഹാരമായി 61,617 റിയാല്‍ (11,26,889 രൂപ) നഷ്ടപരിഹാരം നല്കാന് മൂന്നംഗ ബെഞ്ച് വിധിക്കുകയായിരുന്നു. റിയാദിലെ റിയാദ് അഡ്മിനിസ്ട്രേറ്റിവ് കോടതിയാണ് സഊദിയക്കെതിരേ വിധി പ്രസ്താവിച്ചത്. ജിദ്ദയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന സഊദിയ എയര്‍ലൈന്‍സിന്റെ വിമാനം 21 മണിക്കൂര്‍ വൈകിയെന്നാണ് പരാതി. സംഭവത്തില്‍ യാത്രക്കാരനായ മുഹമ്മദ് അബ്ദുല്ലാഹ് അല്‍ ഷെദ്ധി സഊദിയക്കെതിരേ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രക്കാരന് മാനസികമായും സാമ്പത്തികമായും പീഡനം ഉണ്ടായെന്ന് വിലയിരുത്തിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."