HOME
DETAILS
MAL
കേന്ദ്ര മന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി: നജ്മ ഹെപ്തുള്ളയും സിദ്ധേശ്വരയും രാജിവച്ചു
backup
July 12 2016 | 15:07 PM
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ നജ്മ ഹെപ്തുള്ളയും ജി.എം. സിദ്ധേശ്വരയും കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന നജ്മ ഹെപ്തുള്ളയുടെ ഒഴിവില്‍ സഹമന്ത്രിയായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിക്കാണ് സ്വതന്ത്ര ചുമതല.
ഘന വ്യവസായ, പബ്ലിക്ക് എന്റര്‍പ്രൈസ് വകുപ്പ് മന്ത്രിയായിരുന്നു ജി.എം. സിദ്ധേശ്വര. ഗ്രാമവികസന, ഹൗസിംഗ്, ദാരിദ്ര്യ നിര്‍മാര്‍ജന സഹമന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയ്ക്കാണ് ഘന വ്യവസായ വകുപ്പിന്റെ ചുമതല.
നജ്മയുടെയും സിദ്ധേശ്വരയുടെയും രാജിയും നഖ്വിയുടെ നിയമനവും രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകരിച്ചു.
കഴിഞ്ഞ അഞ്ചിനു നടന്ന മന്ത്രിസഭാ പുനസംഘടനാ സമയത്ത് നജ്മ ഹെപ്തുള്ള ഇന്ത്യയില്‍ ഇല്ലാത്തതിനാലാണ് രാജി വൈകിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സിദ്ധേശ്വരയും ഡല്‍ഹിക്കു പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."